ബീജിംഗ്: ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യന്‍ പുരുഷ ഹോക്കി ടീം അവരുടെ ആദ്യ മത്സരത്തില്‍ ഉസ്ബെക്കിസ്ഥാനെ തകര്‍ത്ത് തരിപ്പണമാക്കി. മറുപടിയില്ലാത്ത് 16 ഗോളുകള്‍ക്കാണ് ഇന്ത്യയുടെ ജയം.
ലളിത് ഉപാധ്യായയും വരുണ്‍ കുമാറും നാല് ഗോളുകള്‍ വീതം നേടി. മന്ദീപ് സിംഗും ഹാട്രിക്ക് നേടി.
ആദ്യ പാദത്തില്‍ ലളിത് ഉപാധ്യായയും വരുണ്‍ കുമാറും രണ്ട് ഗോളുകള്‍ക്ക് ഇന്ത്യയെ മുന്നിലെത്തിച്ചു. രണ്ടാം പാദത്തില്‍ അഭിഷേക്, മന്ദീപ് സിംഗ,് ലളിത് ഉപാധ്യായ എന്നിവര്‍ ഗോള്‍ നേടിയതോടെ സ്കോര്‍ 5-0 ആയി. മന്ദീപ് സിംഗ് രണ്ടാം പകുതി അവസാനിക്കുന്നതിന് മുമ്പ് രണ്ട് ഗോളുകള്‍ കൂടി നേടിയതോടെ സ്കോര്‍ 7-0.
മൂന്നാം പാദത്തില്‍ വരുണ്‍ കുമാര്‍, സുഖ്ജീത്, അമിത് രോഹിദാസ് എന്നിവര്‍ ഗോള്‍ നേടിയതോടെ ലീഡ് 10-0 ആയി. സുഖ്ജീതും ലളിത് ഉപാധ്യായയും രണ്ട് ഗോളുകള്‍ കൂടി നേടി മൂന്നാം പാദം ഇന്ത്യ 12-0 എന്ന സ്കോറില്‍ അവസാനിപ്പിച്ചു.
നാലാം പാദത്തില്‍ വരുണ്‍ കുമാര്‍ മത്സരത്തിലെ തന്റെ നാലാമത്തെ ഗോള്‍ നേടി. പിന്നാലെ ലളിത് ഉപാധ്യായയും തന്റെ നാലാമത്തെ ഗോള്‍ നേടി. വരുണ്‍ കുമാറിന്റെയും സഞ്ജയ്യുടെയും ഓരോ ഗോളുകള്‍ കൂടി വന്നതോടെ സ്കോര്‍ 16-0 എന്ന നിലയിലായി.
ചൊവ്വാഴ്ച ഇന്ത്യയുടെ രണ്ടാം മത്സരം സിംഗപ്പൂരിനെതിരെയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: