ഇസ്ലാമബാദ്: സാമ്പത്തികമായി തകര്‍ന്നടിയുന്ന പാകിസ്ഥാനില്‍ ഒന്‍പതര കോടിയിലേറെ പേര് ഇപ്പോള്‍ കൊടും പട്ടിണിയിലാണെന്ന് ലോകബാങ്ക്. അവിടെയിപ്പോള്‍ 39.4 ശതമാനം പേരും ദരിദ്രരാണ്.
ഒരു വര്‍ഷം കൊണ്ടാണ്, ദാരിദ്യം 34.2 ശതമാനത്തില്‍ നിന്ന് 39.4 ശതമാനമായത്. 12.5 ദശലക്ഷം പേര് കൂടി ദാരിദ്ര്യത്തിലായി. ഏകദേശം 95 ദശലക്ഷം (ഒന്‍പതരക്കോടി) പാകിസ്ഥാനികള്‍ ഇപ്പോള്‍ ദാരിദ്ര്യത്തിലാണ്. ജനങ്ങളുടെ ജീവിത നിലവാരം ഇടിഞ്ഞു. ലോകബാങ്കിലെ പാകിസ്ഥാന്റെ പ്രധാന സാമ്പത്തിക ശാസ്ത്രജ്ഞന് തോബിയാസ് ഹക്ക് പറഞ്ഞു.
നികുതിയും ജിഡിപിയും തമ്മിലുള്ള അനുപാതം അടിന്തരമായി 5 ശതമാനം വര്ദ്ധിപ്പിണമെന്നും ജിഡിപിയുടെ 2.7 ശതമാനം വരെ ചെലവ് കുറയ്ക്കണമെന്നും നിര്‍ദേശിച്ച ലോക ബാങ്ക്, ഇത്തരം ശക്തമായ നടപടികളില്ലാതെ രാജ്യം മടങ്ങിവരില്ലെന്നും വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: