ആലപ്പുഴ: എസ്പാനിയോ ഇവന്റ്സ് സംഘടിപ്പിക്കുന്ന അഞ്ചാമത് എഡിഷന് മിസിസ് കേരള 2023 മത്സരത്തില്‍ കൊച്ചി സ്വദേശി ആനി മാമ്പള്ളി വിജയി. ഫസ്റ്റ് റണ്ണര്‍ അപ്പായി ജിക്കി തോമസ് കോട്ടയവും സെക്കന്‍ഡ് റണ്ണര്‍ അപ്പായി ഡോ. ജസ്ന ചന്ദ്രന് കാസര്‍കോഡും തെരഞ്ഞെടുക്കപ്പെട്ടു.
തേഡ് റണ്ണര്‍ അപ്പ് നമിത സത്യന് കൊച്ചിയാണ്. മത്സരത്തില്‍ വിവാഹിതരായ 27 മലയാളി സ്ത്രീകളാണ് അവസാന റൗണ്ടില്‍ റാംപിലെത്തിയത്. മൂവായിരത്തോളം അപേക്ഷകളില്‍ നിന്നുമാണ് അവസാന റൗണ്ട് മത്സരാര്‍ഥികളെ തെരഞ്ഞെടുത്തത്. ചലച്ചിത്ര താരങ്ങളായ ശ്വേത മേനോന്, വിനു മോഹന്‍, മുന്‍ എംഎല്‍എ ശോഭനാ ജോര്‍ജ്, സജ്ന സലീം എന്നിവരടങ്ങുന്ന ജൂറിയാണ് വിജയികളെ തെരഞ്ഞെടുത്തത്. എസ്പാനിയോ ഇവന്റ്സ് ചെയര്മാന് അന്‍വര്‍ എ.ടി., കൊറിയോഗ്രാഫര്‍ ദാലു കൃഷ്ണദാസ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു മത്സരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: