ന്യൂദല്‍ഹി : ‘ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്’ സമിതിയുടെ ആദ്യ യോഗം ശനിയാഴ്ച ന്യൂദല്‍ഹിയില്‍ നടന്നു. ലോക്സഭയിലേക്കും സംസ്ഥാന നിയമസഭകളിലേക്കും ഒരേസമയം തെരഞ്ഞെടുപ്പു നടത്തുന്ന കാര്യം പരിശോധിക്കാന്‍ മുന്‍ രാഷ്‌ട്രപതി രാംനാഥ് കോവിന്ദിന്റെ നേതൃത്വത്തിലുള്ള എട്ടംഗ സമിതിയെ ഈ മാസം രണ്ടിനാണ് സര്‍ക്കാര്‍ നിയോഗിച്ചത്.
ഭരണഘടനയും മറ്റ് നിയമപരമായ വ്യവസ്ഥകളും കണക്കിലെടുത്ത് സമിതി ശുപാര്‍ശകള്‍ സമര്‍പ്പിക്കും.
ഭരണഘടനയിലെ ഭേദഗതികള്‍ക്ക് സംസ്ഥാനങ്ങളുടെ അംഗീകാരം ആവശ്യമാണോ എന്നതും പരിശോധിച്ച് ശുപാര്‍ശ ചെയ്യും. ബന്ധപ്പെട്ട അധികൃതരുമായി കൂടിയാലോചനകള്‍, വിഷയത്തെക്കുറിച്ചുള്ള ഗവേഷണം, പ്രവര്‍ത്തന രീതി തയ്യാറാക്കല്‍ എന്നിവയെക്കുറിച്ച് സമിതി ചര്‍ച്ച ചെയ്യും.
‘ഒരു രാഷ്‌ട്രം, ഒരു തിരഞ്ഞെടുപ്പ്’ എന്ന ആശയം ലോക്സഭയിലേക്കും എല്ലാ സംസ്ഥാന നിയമസഭകളിലേക്കും ഒരേ സമയം തിരഞ്ഞെടുപ്പ് നടത്തുന്നതിന് ലക്ഷ്യമിടുന്നു. തെരഞ്ഞെടുപ്പുകള്‍ ഒരു ദിവസമോ അല്ലെങ്കില്‍ ഒരു നിശ്ചിത സമയപരിധിക്കുള്ളിലോ നടത്താനാണ് ആലോചന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: