കോഴിക്കോട്: ഇറാന് ദേശീയ ടീം സ്ട്രൈക്കര്‍ ഹജര്‍ ദബ്ബാഗി ഇനി ഗോകുലത്തിനു വേണ്ടി ബൂട്ട് കെട്ടും.
ഇറാനിയന്‍ ക്ലബ് സെപഹാന് എസ്ഫഹാനുമായുള്ള അഞ്ച് വര്‍ഷത്തെ മികച്ച സേവനത്തിന് ശേഷം ഈ പ്രഗത്ഭ താരം ഗോകുലം കേരള എഫ്സിയില്‍ ചേരുന്നത്. ഇറാനിയന്‍ ലീഗില്‍ നൂറില്‍ അധികം ഗോളുകള്‍ നേടിയ ദബ്ബാഗിയുടെ ആദ്യ വിദേശ ക്ലബ്ബാണ് ഗോകുലം. സെക്കന്‍ഡ് സ്ട്രൈക്കര്‍, അറ്റാക്കിംഗ് മിഡ്ഫീല്‍ഡര്‍ എന്നീ റോളുകളില്‍ മികവ് പുലര്‍ത്താനും ദബ്ബാഗിക്ക് കഴിയും.
ഇറാനിയന്‍ ദേശീയ ടീമിനായി മികച്ച പ്രകടനം കാഴ്ചവച്ച ദബ്ബാഗി തന്റെ 60 മത്സരങ്ങളില്‍ നിന്ന് 24 അന്താരാഷ്ട്ര ഗോളുകളും നേടിയിട്ടുണ്ട്. നവംബര്‍ 6 മുതല്‍ തായ്ലന്ഡില് നടക്കാനിരിക്കുന്ന എഎഫ്സി വനിതാ ക്ലബ് ചാമ്പ്യന്‍ഷിപ്പിനായി ഗോകുലം കേരള എഫ്സി തയ്യാറെടുക്കുന്നു. ഘാനയില്‍ നിന്നുള്ള മറ്റൊരു സ്ട്രൈക്കറായ വെറോണിക്ക അപ്പിയയെയും ഘാന ഗോള്‍കീപ്പറായ ബിയാട്രിസ് എന്റ്റിവയെ നിലനിര്‍ത്തിക്കൊണ്ട് ക്ലബ് തന്ത്രപരമായി ടീമിനെ ശക്തിപ്പെടുത്തിയിട്ടുണ്ട്.
എഎഫ്സി വിമന്‍സ് ക്ലബ് ചാമ്പ്യന്‍ഷിപ്പില്‍, ഗോകുലം കേരള എഫ്സി അഞ്ച് തവണ ചൈനീസ് തായ്പേയ് വനിതാ ലീഗ് ചാമ്പ്യന്മാരായ ഹുവാലിയന് വനിതകളും ജപ്പാനിലെ നദേശിക്കോ ലീഗിലെ നിലവിലെ ചാമ്പ്യന്മാരായ ഉറവ റെഡ് ഡയമണ്ട്സ് ലേഡീസും, കൂടാതെ, ബാങ്കോക്ക് എഫ്സി, എന്നീ ടീമുകള്‍ക്ക് എതിരെ കളിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: