തിരുവനന്തപുരം: ഗ്ലോബല്‍ എനര്‍ജി പാര്‍ലമെന്റിന്റെ 2023ലെ ആഗോളപുരസ്കാരം ഐഎസ്ആര്‍ഒ ചെയര്മാന് ഡോ. എസ്. സോമനാഥിന്. ഒരു ലക്ഷം രൂപയും നേമം പുഷ്പരാജ് രൂപകല്‍പ്പന ചെയ്ത ശില്പവും കീര്‍ത്തിപത്രവും ഉള്‍പ്പെട്ടതാണ് ഇക്കൊല്ലത്തെ ഗ്ലോബല്‍ എനര്‍ജി എക്സലന്‍സ് പുരസ്കാരം.
സയന്‍സ് ആന്‍ഡ് ഫെയ്ത്ത് എന്ന വിഷയത്തെ ആസ്പദമാക്കി നവംബര്‍ 29, 30, ഡിസംബര്‍ 1,2 തീയതികളില്‍ കൊല്‍ക്കത്ത രാജ്ഭവനില്‍ നടക്കുന്ന 13-ാം ഗ്ലോബല്‍ എനര്‍ജി പാര്‍ലമെന്റില്‍ ബംഗാള്‍ ഗവര്‍ണര്‍ ഡോ. സി.വി. ആനന്ദബോസ് പുരസ്കാരം സമ്മാനിക്കും.
സ്വാമി ഈശ 2000ല്‍ രൂപീകരിച്ച അന്താരാഷ്ട്ര പ്രസ്ഥാനമാണ് ഗ്ലോബല്‍ എനര്‍ജി പാര്‍ലമെന്റ്. ശാസ്ത്രജ്ഞന്മാര്, അധ്യാപകര്‍, എഴുത്തുകാര്‍, ശാസ്ത്രവീക്ഷണമുള്ളവര് എന്നിങ്ങനെ വൈജ്ഞാനിക മേഖലയില്പ്പെട്ടവരാണ് എനര്‍ജി പാര്‍ലമെന്റ്അംഗങ്ങള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: