ന്യൂഡല്‍ഹി: അമേരിക്കയിലെ സാന്‍ഫ്രാന്‍സിസ്കോയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് ആക്രമിച്ച കേസിലെ പ്രതികളുടെ വിശദാംശങ്ങള്‍ എന്‍ഐഎ പുറത്തുവിട്ടു. 10 പ്രതികളുടെ ഫോട്ടോയാണ് ദേശീയ അന്വേഷണ ഏജന്‍സി പുറത്തുവിട്ടിരിക്കുന്നത്. 2023 മാർച്ചിലാണ് സാന്‍ഫ്രാന്‍സിസ്കോയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റിന് നേരെ ഖാലിസ്ഥാന്‍ വാദികളുടെ ആക്രമണമുണ്ടായത്.
ഇതിനായി മൂന്ന് പ്രത്യേക നോട്ടീസുകള്‍ പുറപ്പെടുവിച്ചിട്ടുണ്ട്. പ്രതികളെ തിരിച്ചറിയാൻ പൊതുജനങ്ങളുടെ സഹായം എൻഐഎ അഭ്യർത്ഥിച്ചിട്ടുണ്ട്. ബന്ധപ്പെടേണ്ട ടെലിഫോൺ നമ്പറുകളും ഇമെയിൽ ഐഡികളും നൽകിയിട്ടുണ്ട്. പ്രതികളെ കുറിച്ച് വിവരം നൽകുന്നവരുടെ വിശദാംശങ്ങൾ രഹസ്യമായി സൂക്ഷിക്കുമെന്നും നോട്ടീസിൽ വ്യക്തമാക്കിയിട്ടുണ്ട്. ഇവരെക്കുറിച്ച് വിവരങ്ങള്‍ അറിയുന്നവര്‍ കൈമാറണമെന്ന് എന്‍.ഐ.എ അഭ്യര്‍ഥിച്ചു.
മാര്‍ച്ച് 18ന് രാത്രിയാണ് ചില ഖലിസ്ഥാന്‍ അനുകൂലികള്‍ കോണ്‍സുലേറ്റ് വളപ്പില്‍ അതിക്രമിച്ച് കയറി തീയിടാന്‍ ശ്രമിച്ചത്. ഇതേ ദിവസം തന്നെ ഇവിടെ രണ്ടു ഖലിസ്ഥാന്‍ പതാകകകള്‍ ഉയര്‍ത്തുകയും കെട്ടിടത്തിന് നാശനഷ്ടമുണ്ടാക്കുകയും ഉദ്യോഗസ്ഥരെ അക്രമിക്കുകയും ചെയ്തിരുന്നു. ഖലിസ്ഥാന്‍വാദികളുടെ ആക്രമണത്തിനെതിരെ നടപടികള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായാണ് പ്രതികളുടെ ചിത്രങ്ങളും വിവരങ്ങളും പുറത്തുവിട്ടത്.
നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയല്‍ (യു.എ.പി.എ) ഉള്‍പ്പെടെയുള്ള വിവിധ വകുപ്പുകള്‍പ്രകാരം ജൂണ്‍ 16നാണ് കേസെടുത്തത്. അന്വേഷണത്തിന്റെ ഭാഗമായി ഒരു സംഘം എന്‍.ഐ.എ ഉദ്യോഗസ്ഥര്‍ ആഗസ്റ്റില്‍ സാഫ്രാന്‍സിസ്കോ സന്ദര്‍ശിച്ചിരുന്നു.
ഖലിസ്താന്‍ വിഘടനവാദികളെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് 10 ലക്ഷം പ്രഖ്യാപിച്ച് എന്‍.ഐ.എ
ന്യൂഡല്‍ഹി: വിവാദങ്ങള്‍ക്കിടെ ഖലിസ്താന്‍ വിഘടനവാദി നേതാക്കളെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് ഇനാം പ്രഖ്യാപിച്ച് എന്‍.ഐ.എ. ഹര്‍വീന്ദര്‍ സിങ് സന്ദു, ലക്ബീര്‍ സിങ് സന്ദു എന്നിവരെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് 10 ലക്ഷം രൂപയാണ് ഇനാം പ്രഖ്യാപിച്ചത്. പരമിന്ദര്‍ സിങ് കെയ്റ, സത്നാം സിങ്, യാദ്!വീന്ദര്‍ സിങ് എന്നിവരെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് അഞ്ച് ലക്ഷം രൂപയും പ്രഖ്യാപിച്ചിട്ടുണ്ട്.
പഞ്ചാബില്‍ ഇവര്‍ ഭീകരപ്രവര്‍ത്തനം നടത്തിയിട്ടുണ്ടെന്നാണ് എന്‍.ഐ.എ കണ്ടെത്തല്‍. നിരോധിത സംഘടനയായ ബാബര്‍ ഖല്‍സ ഇന്റര്‍നാഷണലിലേക്ക് ആളുകളെ റിക്രൂട്ട് ചെയ്യുകയും പണം സ്വരൂപിക്കുകയും ചെയ്തുവെന്ന കുറ്റവും ഇവര്‍ക്കെതിരെ ചുമത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: