ഇന്‍ഡോര്‍: രാജ്യത്തെ വിവിധ നഗരങ്ങളില്‍ നിന്ന് മൂന്ന് പേര് അറസ്റ്റില്‍. നാര്‍ക്കോട്ടിക് കണ്ട്രോള് ബ്യൂറോ (എന്‍സിബി) ഇന്‍ഡോര്‍ സോണല്‍ സംഘം അന്തര്‍സംസ്ഥാന മയക്കുമരുന്ന് കടത്ത് റാക്കറ്റിനെ പിടിക്കൂടിയതായി റിപ്പോര്‍ട്ട്.
ആറ് സംസ്ഥാനങ്ങളിലായി ഏഴ് നഗരങ്ങളില്‍ ഓപ്പറേഷന് നടത്തിയതിനെ തുടര്‍ന്നാണ് 130 കിലോ കഞ്ചാവ് കണ്ടെടുത്തതായി ഇന്‍ഡോറിലെ എന്‍സിബി വ്യക്തമാക്കി. നഗരങ്ങളില്‍ ജഞ്ജഗിര്‍ ചമ്പ (ഛത്തീസ്ഗഡ്), റായ്പൂര്‍ (ഛത്തീസ്ഗഡ്), സവായ് മധോപൂര്‍ (രാജസ്ഥാന്), ന്യൂദല്‍ഹി, ലഖ്നൗ (യുപി), റോഹ്തക് (ഹരിയാന), നന്ദുര്‍ബാര്‍ (മഹാരാഷ്ട്ര) എന്നിവ ഉള്‍പ്പെടുന്ന സ്ഥാലങ്ങളിലാണ് റെയ്ഡ് നടത്തിയത്.
ഈ വര്‍ഷം എന്‍സിബി ഇന്‍ഡോര്‍ നടത്തുന്ന എട്ടാമത്തെ വലിയ ഓപ്പറേഷനാണിത്.ഈ വര്‍ഷം മാര്‍ച്ചില്‍, എന്‍സിബി ഇന്‍ഡോര്‍ സോണ്‍ വെള്ളിയാഴ്ച മധ്യപ്രദേശിലെ ധാര്‍ ജില്ലയിലെ മനാവാറില്‍ സ്ഥിതി ചെയ്യുന്ന സിമന്റ് ഫാക്ടറിയില്‍ നിന്ന് പിടിച്ചെടുത്ത 1100 കിലോഗ്രാം വിവിധ തരം മയക്കുമരുന്നുകള്‍ നശിപ്പിച്ചിരുന്നു. മാര്‍ച്ച് 24ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ നിര്‍ദ്ദേശപ്രകാരം രാജ്യത്തുടനീളം മയക്കുമരുന്ന് നശിപ്പിക്കാനുള്ള പ്രവര്‍ത്തനം സംഘടിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: