പാലക്കാട്: ശ്രീകലയെ ചേര്‍ത്തുനിര്‍ത്തി ചുംബിക്കുന്ന വിദ്യാര്‍ഥിനികളുടെ ചിത്രം വൈറലായി. എസ് എസ് എല്‍ സി അവസാന പരീക്ഷയും കഴിഞ്ഞ് മടങ്ങുമ്പോള്‍, വിതുമ്പലോടെ യാത്രയാക്കുന്ന പാചകത്തൊഴിലാളി ശ്രീകലയെ ചേര്‍ത്തുനിര്‍ത്തി ചുംബിക്കുന്ന വിദ്യാര്‍ഥിനികളുടെ ഫോട്ടോ ആണ് സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.
ബിഎംഎസ് നേതാവ് സി വി രാജേഷ് ദേശീയ തൊഴിലാളി ദിന ആശംസകള്‍ നേര്‍ന്നുകൊണ്ടെഴുതിയ ഫേസ് ബുക്ക് പോസ്റ്റിലാണ് ചിത്രം ഇട്ടത്.
‘പാലക്കാട് ഗവ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ 31 വര്‍ഷമായി പാചകത്തൊഴിലാളിയാണ് ശ്രീകല. ആ സമയത്ത് ശമ്പളം ലഭിച്ചിട്ട് നാലുമാസമായെങ്കിലും ഒരുദിവസംപോലും കുട്ടികളുടെ ഭക്ഷണം മുടക്കിയിട്ടില്ല. മുന്‍വര്‍ഷങ്ങളില്‍ പഠിച്ചിറങ്ങിയവര്‍ പലരും ഇപ്പോഴും ഇടയ്ക്ക് ശ്രീകലയെ കാണാനെത്താറുണ്ട്.
ശമ്പളത്തിന്റെ വലുപ്പമോ , ധരിക്കുന്ന വസ്ത്രമോ നോക്കിയല്ല ജോലിയുടെ മഹത്വം നിശ്ചയിക്കുന്നത്. ചെയ്യുന്ന ജോലി സമര്‍പ്പണത്തോടെ ചെയ്യുമ്പോള്‍ അത് മഹത്വമുള്ള ജോലിയാകുന്നു. അതാണ് അദ്ധ്വാനം ആരാധന. ഇതാണ് ബിഎംഎസ് മുന്നോട്ട് വെയ്ക്കുന്നത്. ഈ അമ്മ നമുക്ക് മാതൃകയാവട്ടെ..’ രാജേഷ് എഴുതി.
മാതൃഭൂമി പത്രത്തില്‍ വന്ന ചിത്രമാണ് തൊഴിലാളി ദിനാശംസയായി കൊടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: