ന്യൂദല്‍ഹി: യുവാക്കള്‍ക്ക് അവരുടെ സ്വയം തൊഴിലിനായി രണ്ട് ലക്ഷം രൂപ വീതം ധനസഹായം നല്കുന്ന പുതിയ പദ്ധതി ആസാം സര്‍ക്കാര്‍ ആരംഭിക്കുമെന്ന് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ‘മുഖ്യമന്ത്രി ആത്മനിര്‍ഭര്‍ അസം’ പദ്ധതിയുടെ രജിസ്ട്രേഷന് സെപ്റ്റംബര്‍ 23, 24 തീയതികളിലാണെന്ന് മുഖ്യമന്ത്രി അറിയിച്ചു.
ഇന്ന് ന്യൂദല്‍ഹിയിലെ അസം ഹൗസിലെ കോണ്‍ഫറന്‍സ് ഹാളില്‍ നിന്ന് ചീഫ് സെക്രട്ടറിയുമായും മുതിര്‍ന്ന ഉദ്യോഗസ്ഥരുമായും ഹിമന്ത ബിശ്വ ശര്‍മ്മ നടത്തിയ വീഡിയോ കോണ്‍ഫറന്‍സിലാണ് ഇക്കാര്യം അറിയിച്ചത്. പദ്ധതിക്ക് അനുമതി നല്‍കുന്നതിന് മുമ്പായി യോഗത്തില്‍ പദ്ധതിയുടെ വിശദാംശങ്ങള്‍ ചര്‍ച്ച ചെയ്തതായി അധികൃതര്‍ പറഞ്ഞു.
പുതിയ പദ്ധതിയിലൂടെ യുവാക്കളെ സ്വതന്ത്രരാക്കുന്നതിന് രണ്ട് ലക്ഷം രൂപ വീതം രണ്ട് ലക്ഷം പേര്‍ക്ക് ധനസഹായം നല്‍കുമെന്ന് മുഖ്യമന്ത്രി പിന്നീട് മാധ്യമങ്ങളോട് പറഞ്ഞു. രാജ്യസഭാ എംപി പബിത്ര മാര്‍ഗരിറ്റ, ആഭ്യന്തര, രാഷ്ട്രീയ അഡീഷണല്‍ ചീഫ് സെക്രട്ടറി രവി കോട്ട, റസിഡന്റ് കമ്മീഷണര്‍ എംഎസ് മണിവണ്ണന് എന്നിവര്‍ 40 മിനിറ്റോളം നീണ്ട യോഗത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: