മലപ്പുറം: ജില്ലയിലെ സ്കൂളുകളിലെ അദ്ധ്യാപികമാരുടെ മോർഫ് ചെയ്ത ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിലൂടെ പ്രചരിപ്പിച്ച യുവാവ് അറസ്റ്റിൽ. കോട്ടപ്പടി ചെറാട്ടുകുഴി മഞ്ചേരിതൊടിയിൽ ബിനോയ് ആണ് അറസ്റ്റിലായത്. സ്കൂളിലെ പ്രഥമ അദ്ധ്യാപികയുടെ പേരിൽ വ്യാജ ഇൻസ്റ്റഗ്രാം അക്കൗണ്ട് തുടങ്ങിയാണ് ഇയാൾ ചിത്രങ്ങൾ പ്രചരിപ്പിച്ചത്. സമൂഹമാദ്ധ്യമങ്ങളിൽ അദ്ധ്യാപികമാർ പോസ്റ്റ് ചെയ്ത ചിത്രങ്ങൾ ഡൗൺലോഡ് ചെയ്ത ശേഷം മോർഫ് ചെയ്താണ് പ്രചരിപ്പിച്ചത്.
പ്രതിയുടെ ലാപ്ടോപ്, മൊബൈൽ ഫോൺ എന്നിവയിൽ നിന്നും ഇന്റർനെറ്റിലൂടെ ഡൗൺലോഡ് ചെയ്തെടുത്ത നൂറ് കണക്കിന് അശ്ലീല ചിത്രങ്ങളും മോർഫ് ചെയ്ത ചിത്രങ്ങളും സൈബർ പോലീസ് കണ്ടെടുത്തിട്ടുണ്ട്. വ്യാജ അക്കൗണ്ടിലൂടെ അദ്ധ്യാപികമാരെ അപകീർത്തിപ്പെടുത്തുന്നതിനും റീച്ച് കൂട്ടുന്നതിനുമാണ് ഇത്തരത്തിൽ ചെയ്തതെന്ന് പ്രതി കുറ്റം സമ്മതിച്ചു. ഇതിൽ രണ്ടായിരത്തോളം ഫോളോവേഴ്സ് ആണ് ഇയാൾക്കുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: