‘താങ്കള്‍ സൂപ്പര്‍ പ്രതിപക്ഷനേതാവ് ചമയേണ്ട’… അനാവശ്യ ഇടപെടലിന് ശ്രമിച്ച ജയറാം രമേഷിനെ അടിച്ചിരുത്തി രാജ്യസഭാ അധ്യക്ഷന്‍ ജഗദീപ് ധന്‍കര്‍
ന്യൂദല്‍ഹി: പ്രതിപക്ഷ നേതാവ് ഖാര്‍ഗെ പ്രസംഗിക്കുന്നതിനിടയില്‍ ഇടപെട്ട് സംസാരിക്കാന്‍ നോക്കിയ കോണ്‍ഗ്രസ് നേതാവ് ജയറാം രമേശിനെ അടിച്ചിരുത്തി രാജ്യസഭാ അധ്യക്ഷന്‍ ജഗദീപ് ധന്‍കര്‍. ‘താങ്കള്‍ സൂപ്പര്‍ പ്രതിപക്ഷ നേതാവ് ചമയാന്‍ നോക്കേണ്ട’ എന്ന താക്കീത് നല്‍കിയാണ് ജയറാം രമേശിനെ ജഗദീപ് ധന്‍കര്‍ അടിച്ചിരുത്തിയത്. .
“ഇതൊരു നല്ല ശീലമല്ല. താങ്കള്‍ ആ ശീലത്തിന് അടിമയാണ്. താങ്കള്‍ക്ക് സൂപ്പര്‍ പ്രതിപക്ഷ നേതാവാകാന്‍ കഴിയില്ല. ഖാര്‍ഗെയ്ക്ക് നിങ്ങളുടെ സഹായം ആവശ്യമില്ല” – ധന്‍കര്‍ ജയറാം മരേശിനെ ശാസിച്ചുകൊണ്ട് പറഞ്ഞു.
75 വര്‍ഷത്തെ പാര്‍ലമെന്ററി യാത്രെക്കുറിച്ചുള്ള ചര്‍ച്ചയ്ക്കിടെ ഖാര്‍ഗെ സംസാരിക്കുന്നതിനിടയിലായിരുന്നു ധന്‍കര്‍ ജയറാം രമേശിനെ ശാസിച്ചത്. ഖാര്‍ഗെ പ്രസംഗിക്കുന്നതിനിടയില്‍ രാജ്യസഭാ അധ്യക്ഷന്‍ ഇടപെട്ടു എന്നും ഖാര്‍ഗെയെ പ്രസംഗിക്കാന്‍ അനുവദിക്കൂ എന്നും പറഞ്ഞ് ജയറാം രമേശ് ഇടപെട്ടതാണ് ജഗദീപ് ധന്‍കറെ ചൊടിപ്പിച്ചത്. പ്രതിപക്ഷ നേതാവ് പ്രസംഗിച്ചുകൊണ്ടിരിക്കെ അയാള്‍ക്ക് വേണ്ടി മറ്റൊരു പ്രതിപക്ഷ നേതാവ് ചമയാന്‍ നോക്കേണ്ടെന്നായിരുന്നു ജഗദീപ് ധന്‍കറുടെ ജയറാം രമേശിനെതിരായ ശാസന.
“അദ്ദേഹത്തെ സംസാരിക്കാന്‍ അനുവദിക്കൂ” എന്ന് ഖാര്‍ഗെയ്ക്ക് വേണ്ടി ജയറാം രമേശ് അപേക്ഷിക്കാന്‍ തുടങ്ങിയപ്പോള്‍ ജഗദീപ് ധന്‍കറിന് ശരിയ്ക്കും ചൊടിച്ചു. സംസാരിക്കാന്‍ അനുവദിക്കുന്ന സമയത്ത് കോണ്‍ഗ്രസിനെ രാജ്യസഭയില്‍ കാണാറില്ലെന്ന് കോണ്‍ഗ്രസിന്റെ സ്ഥിരം രാജ്യസഭാ ബഹിഷ്കരണത്തെ കുറ്റപ്പെടുത്തി ജഗധീപ് ധന്‍കര്‍ പറഞ്ഞു. കിട്ടിയ അവസരം മുതലാക്കുകയായിരുന്നു ജഗദീപ് ധന്‍കര്‍. ഇതിന് മറുപടിയായി ഖാര്‍ഗെ അല്പം പരിഹാസരൂപേണ പറഞ്ഞത് ഞങ്ങള്‍ സുഷമ സ്വരാജ് പ്രതിപക്ഷബെഞ്ചിലിരുന്നപ്പോള് ഉപയോഗിച്ച ശൈലിയെ ഇപ്പോള്‍ കോണ്‍ഗ്രസ് പിന്തുടരുന്നു എന്നാണ്. സഭ ബഹിഷ്കരിച്ച് പ്രതിഷേധിക്കുന്നതും ജനാധിപത്യത്തിന്റെ ഒരു രീതിയാണെന്ന് സുഷമ സ്വരാജ് പറഞ്ഞിരുന്നുവെന്ന് ഖാര്‍ഗെ ഓര്‍മ്മിപ്പിച്ചു. ഞാന്‍ ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയുടെ പ്രതിനിധിയില്ലെന്നും താന്‍ രാജ്യസഭയുടെ മാത്രം പ്രതിനിധിയാണെന്നും അംഗങ്ങള്‍ സഭയില്‍ മര്യാദയ്ക്ക് പെരുമാറിയാലേ മറ്റുള്ളവരുടെ ബഹുമാനം ലഭിക്കൂ എന്നും ഉടനെ ജഗദീപ് ധന്‍കര്‍ തിരിച്ചടിച്ചു. സ്വന്തം പാര്‍ട്ടിയിലെ അംഗങ്ങളെ അച്ചടക്കത്തോടെ പെരുമാറാന്‍ പഠിപ്പിക്കാനും ജഗദീപ് ധന്‍കര്‍ ഖാര്‍ഗെയോട് ഉപദേശിക്കാനും മറന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: