കൊച്ചി : കാക്കനാട് നിറ്റ ജലാറ്റിന്‍ കമ്പനിയിലെ ബോയിലറില്‍ ഉണ്ടായ പൊട്ടിത്തെറിയില്‍ ഒരു മരണം. പഞ്ചാബ് സ്വദേശി രാജന് (30) ആണ് കൊല്ലപ്പെട്ടത്.
നാലുപേര്‍ക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
രാസവസ്തുക്കള്‍ ശേഖരിച്ചിരുന്ന സ്ഥലത്താണ് പൊട്ടിത്തെറിയുണ്ടായത്. പരിക്കേറ്റ ഇതര സംസ്ഥാന തൊഴിലാളികളുടെ നില ഗുരുതരമാണ്.
രാസ പ്രതിവര്‍ത്തനമാണ് അപകടത്തിന് കാരണമെന്നാണ് കരുതുന്നത്. നിലവില്‍ സ്ഥിതി നിയന്ത്രണവിധേയമെന്ന് അഗ്നിരക്ഷാ സേന അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: