കൊച്ചി: മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ ഗുരുതര ആരോപണങ്ങള്‍ ഉള്‍പ്പെട്ട ഹര്‍ജി പിന്‍വലിക്കാന്‍ അനുമതി തേടിയ ഐജി ഗുഗുലോത്ത് ലക്ഷ്മണിന് ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം.
ഹര്‍ജിയിലെ വിവാദ പരാമര്‍ശം തന്റെ അറിവില്ലാതെ അഭിഭാഷകന് കൂട്ടിച്ചേര്‍ത്തതാണെന്ന് വിശദീകരിച്ചാണ് ഹര്‍ജി പി ന്‍വലിക്കാന്‍ ലക്ഷ്മണ് അനുമതി തേടിയത്. ഹര്‍ജിയിലെ പരാമര്‍ശങ്ങളില്‍ അഭിഭാഷകനെ പഴിചാരി രക്ഷപ്പെടാനാവില്ലെന്ന് അപേക്ഷ പരിഗണിച്ച ജസ്റ്റീസ് പി.വി. കുഞ്ഞികൃഷ്ണന് പറഞ്ഞു. അഭിഭാഷകനെ കുറ്റപ്പെടുത്തിയുള്ള സത്യവാങ്മൂലം ഒഴിവാക്കി പുതിയ സത്യവാങ്മൂലം നല്‍കാനും ആവശ്യപ്പെട്ടു.
അഭിഭാഷകനെ പഴിചാരി രക്ഷപ്പെടാന്‍ നോക്കരുത്. ഇതു കോടതി നടപടികളെ പ്രഹസനമാക്കുന്നതിന് തുല്യമാണ്. ഐജി റാങ്കിലുള്ള ഒരുദ്യോഗസ്ഥനാണ് ഇതു പറയുന്നതെന്ന് ഓര്‍ക്കണം. ഈ ആരോപണങ്ങള്‍ അഭിഭാഷകന്റെ ഭാവിയെ ബാധിക്കുന്നതാണ്. ഈ വിശദീകരണം ഉള്‍പ്പെടുത്തിയുള്ള സത്യവാങ്മൂലം പിന്‍വലിച്ച് പുതിയതു നല്‍കണം. അല്ലെങ്കില്‍ കനത്ത പിഴ ചുമത്തേണ്ടി വരും – ഹൈക്കോടതി പറഞ്ഞു.
വ്യാജ പുരാവസ്തുക്കളുപയോഗിച്ച് മോന്സണ് മാവുങ്കല്‍ സാമ്പത്തിക തട്ടിപ്പു നടത്തിയെന്ന കേസില്‍ ക്രൈംബ്രാഞ്ച് തന്നെ പ്രതി ചേര്‍ത്തതു റദ്ദാക്കണമെന്നാവശ്യപ്പെട്ട് നല്കിയ ഹര്‍ജി വിവാദമായതോടെയാണ് പിന്‍വലിക്കാന്‍ ഐജി ലക്ഷ്മണ് അനുമതി തേടിയത്. സംസ്ഥാനത്തെ ചില സാമ്പത്തിക ഇടപാടുകളില്‍ മധ്യസ്ഥത വഹിക്കാനും തര്‍ക്കങ്ങള്‍ ഒത്തുതീര്‍ക്കാനും മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ച് ഒരു അസാധാരണ ഭരണഘടനാ അതോറിറ്റി പ്രവര്‍ത്തിക്കുന്നുണ്ടെന്നും ഹൈക്കോടതി ആര്‍ബിട്രേറ്റര്‍മാര്‍ക്ക് കൈമാറുന്ന തര്‍ക്കങ്ങള്‍ പോലും പരിഹരിക്കുന്നത് ഇവരാണെന്നും മോന്സണ് ഹര്‍ജിയില്‍ ആരോപി
ച്ചിരുന്നു.
തനിക്കെതിരെ കേസെടുത്തതു തിരശീലക്കു പിന്നില്‍ കളിക്കുന്ന ഈ അദൃശ്യ കരങ്ങളുടെയും ഭരണഘടനാതീതമായ ബുദ്ധിയുടെയും ഇടപെടലാണെന്നും പറഞ്ഞിരുന്നു.
ഇതു വിവാദമായതോടെയാണ് തന്റെ അറിവില്ലാതെ അഭിഭാഷകനാണ് ഈ പരാമര്‍ശങ്ങള്‍ ഉള്‍പ്പെടുത്തി ഹര്‍ജി നല്‍കിയതെന്ന് ലക്ഷ്മണ് വിശദീകരിച്ചത്. പഴയ അഭിഭാഷകനെ മാറ്റി പുതിയ അഭിഭാഷകന് മുഖേനയാണ് സത്യവാങ്മൂലം നല്‍കിയത്. അതേസമയം ഈ കേസിനെത്തുടര്‍ന്ന് തന്നെ സസ്പെന്‍ഡ് ചെയ്തതിനെതിരെ ഐജി നല്കിയ ഹര്‍ജിയില്‍ കേന്ദ്ര അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണല്‍ സര്‍ക്കാരിനോടു വിശദീകരണം തേടിയിട്ടുമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: