തിരുവനന്തപുരം: കേരളപ്പിറവി ദിനത്തില്‍ കേരളീയം എന്ന പേരില്‍ ഒരാഴ്ച നീളുന്ന ആഘോഷം സംഘടിപ്പിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് അറിയിച്ചു. തിരുവനന്തപുരത്ത് കവടിയാര്‍ മുതല്‍ കിഴക്കേകോട്ട വരെ പ്രത്യേക പരിപാടികള്‍ സംഘടിപ്പിക്കും.
കേരളം കൈവരിച്ച നേട്ടങ്ങളും ഭാവി കേരളത്തിന് എന്ത് വേണമെന്ന ചര്‍ച്ചയും നടത്തും. പത്തില്‍ പരം പ്രദര്‍ശനങ്ങളും 25 ഓളം അന്താരാഷ്ട്ര സെമിനാറുകളും നടത്തും.കലാ സാംസ്കാരിക പരിപാടികള്‍, ട്രേഡ് ഫെയറുകള്‍, ഭക്ഷ്യമേളകള്‍ എന്നിവയും ഒരുക്കും.
കേരളം ആര്‍ജിച്ച വിവധ നേട്ടങ്ങള്‍ സാംസ്കാരിക തനിമയും ലോകത്തിന് മുന്നില്‍ അവതരിപ്പിക്കുക എന്നതാണ് കേരളീയം പരിപാടിയുടെ ലക്ഷ്യം. നഗരം ദീപാലംകൃതമാകും. നിയമസഭയില്‍ പുസ്തകോത്സവം സംഘടിപ്പിക്കും. വിനോദ സഞ്ചാരം കൂടി ലക്ഷ്യമിട്ടാണ് പരിപാടി സംഘടിപ്പിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: