കൊല്ലം: അഭിഭാഷകനായ ആം ആദ്മി സംസ്ഥാന നേതാവിനെതിരെ ജൂനിയര്‍ വനിതാ അഭിഭാഷകയുടെ ലൈംഗിക പീഡന ആരോപണം.
അഭിഭാഷക ബാര്‍ അസോസിയേഷനും ബാര്‍ കൗണ്‍സിലിനുമാണ് പരാതി നല്‍കിയിരിക്കുന്നത്. ജൂനിയര്‍ അഭിഭാഷകയായി എത്തുന്നവരോട് സുഹൃത്തെന്ന വ്യാജേന
കൂടെ കൂടി നിരന്തരമായി ഫോണ്‍ വിളിക്കുകയും പിന്നീട് അതിനെ ഒരു സ്നേഹബന്ധമായി മാറ്റിയെടുക്കുകയും അതുവഴി ശാരീരിക ബന്ധത്തില്‍ കൊണ്ടെത്തിക്കുകയും പിന്നീട് ഭീഷ
ണിപ്പെടുത്തി കാര്യസാധ്യത്തിനായി ഉപയോഗിക്കുന്നതായുമാണ് പരാതി.
നിരവധി പേര് നേതാവിന്റെ വഞ്ചനയ്ക്ക് ഇരയായതായും പരാതിയില്‍ ആരോപിക്കുന്നു.
അടുത്തിടെ പ്രണയത്തിലായ പെണ്‍കുട്ടിയെ കാറില്‍ ആശ്രാമം മൈതാനത്ത് എത്തിച്ച്, മോശമായി പെരുമാറാന്‍ തുടങ്ങിയതോടെ പെണ്‍കുട്ടി കാറില്‍ നിന്നിറങ്ങിയോടി. ഈ പെണ്‍കുട്ടിയെ കാര്‍ ഇടിപ്പിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചു. ഇവിടെ നിന്ന് അമിതവേഗതയില്‍ പോകുന്നതിനിടെ കാര്‍ നിയന്ത്രണം വിട്ട് കാങ്കത്തുമുക്കില്‍ വച്ച് അപകടത്തില്‍പെട്ടു.
മദ്യലഹരിയിലായ ഇയാള്‍ നാട്ടുകാരോട് വാക്കേറ്റത്തില്‍ ഏര്‍പ്പെടുകയും തുടര്‍ന്ന് നാട്ടുകാര്‍ പോലീസില്‍ ഏല്‍പ്പിക്കുകയും ചെയ്തു. സമൂഹമാധ്യമത്തില്‍ മാന്യതയുടെ മുഖംമൂടി
അണിയുന്ന ഇയാളുടെ പൊയ്മുഖം വെളിച്ചത്തു കൊണ്ടുവരാന്‍ സസ്പെന്‍ഡു ചെയ്ത് സമഗ്രമായ അന്വേഷണം നടത്തണമെന്നാണ് പരാതിയിലെ ആവശ്യം.
പരസ്ത്രീ ബന്ധം അറിഞ്ഞതിനെതുടര്‍ന്ന് അഭിഭാഷകന്റെ ഭാര്യ വിവാഹബന്ധം വേര്‍പെടുത്തിയെന്നും പരാതിക്കാരി ആരോപിക്കുന്നു. എന്നാല്‍, ഇത്തരം നിരവധി വ്യാജ കത്തുകള്‍ പ്രചരിക്കുന്നുണ്ടെന്നും പ്രതികരിക്കാനില്ലെന്നുമായിരുന്നു നേതാവിന്റെ
മറുപടി. അതേസമയം, അഭിഭാഷകന്റെ കാര്‍ അപകടത്തില്‍പെട്ട സംഭവത്തില്‍ കൊല്ലം വെസ്റ്റ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: