ന്യൂദല്‍ഹി: നാരിശക്തി വന്ദന്‍ നിയമ ബില്ലിനെക്കുറിച്ചുള്ള രാജ്യസഭയിലെ പ്രതിപക്ഷ നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ പ്രസ്താവന രാജ്യത്തെ സ്ത്രീകളോടുള്ള വികലമായ ചിന്തയുടെ സൂചകമാണെന്ന് കേന്ദ്ര ഇലക്ട്രോണിക്സ്, ഐടി, നൈപുണ്യ വികസന, സംരംഭകത്വ വകുപ്പ് സഹമന്ത്രി രാജീവ് ചന്ദ്രശേഖര്‍.
‘പാര്‍ട്ടികള്‍ തെരഞ്ഞെടുക്കുന്നത് ദുര്‍ബലരായ വനിതകളെയാണെന്ന കോണ്‍ഗ്രസ് പ്രതിപക്ഷ നേതാവിന്റെ പ്രസ്താവന, ഇന്ത്യന്‍ സ്ത്രീകളെക്കുറിച്ചുള്ള അവരുടെ വികലമായ ചിന്തയുടെ വ്യക്തമായ സൂചകമാണ്. യുപിഎ സര്‍ക്കാരിന്റെ കാലത്ത് അവര്‍ക്ക് വനിതാ സംവരണ ബില്‍ പാസാക്കുന്നതിനും നിയമമാക്കുന്നതിനും കഴിഞ്ഞില്ല. അതിനുള്ള കാരണവും മറ്റൊന്നല്ലെന്ന് അദ്ദേഹം എക്സ് പ്ലാറ്റ്ഫോമില്‍ കുറിച്ചു.
This statement by Cong leader of opposition that parties choose "kamzor" (weak) women, is clearest indicator of their warped thinking about Indian women that caused thm to not pass womens reservation bill and make it law during UPA govt #WomensReservationBill https://t.co/W2AmCBXHON
— Rajeev Chandrasekhar 🇮🇳 (@Rajeev_GoI) September 19, 2023
പുതിയ പാര്‍ലമെന്റില്‍ അവതരിപ്പിച്ച വനിതാ സംവരണ ബില്ലിനെക്കുറിച്ച് സംസാരിക്കവെ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, ദുര്‍ബലരായ സ്ത്രീകളെ തിരഞ്ഞെടുക്കുന്ന പതിവ് എല്ലാ രാഷ്ട്രീയപാര്ട്ടികള്ക്കുമുണ്ടെന്ന തരത്തില്‍ നടത്തിയ പ്രസ്താവന സഭയ്ക്കകത്തും പുറത്തും നിന്ന് ഏറെ പ്രതിഷേധം ക്ഷണിച്ചുവരുത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: