ന്യൂഡല്‍ഹി: പങ്കാളിക്ക് മനപൂര്‍വം ലൈംഗിക ബന്ധം നിഷേധിക്കുന്നത് ക്രൂരതയാണെന്ന് ഡല്‍ഹി ഹൈക്കോടതി. ലൈംഗിക ബന്ധമില്ലാത്ത വിവാഹം അപമാനകരമാണ്. ലൈംഗിക ബന്ധത്തിലുണ്ടാകുന്ന നിരാശയേക്കാള്‍ മാരകമായതൊന്നും വിവാഹ ബന്ധത്തിലുണ്ടാകാനില്ലെന്നും കോടതി നിരീക്ഷിച്ചു. വിവാഹ മോചനം അനുവദിച്ച കുടുംബ കോടതിയുടെ വിധി റദ്ദാക്കണമെന്നു ആവശ്യപ്പെട്ട് യുവതി സമര്‍പ്പിച്ച ഹര്‍ജി തള്ളിക്കൊണ്ടാണ് ഹൈക്കോടതി നിരീക്ഷണം.
വിവാഹം കഴിഞ്ഞ് 35 ദിവസം ഒരുമിച്ചു താമസിച്ചിട്ടും ശാരീരിക ബന്ധത്തിലേര്‍പ്പെടാന്‍ സാധിച്ചില്ലെന്നും ഭാര്യ സ്വന്തം വീട്ടിലേക്ക് പോയെന്നും കാണിച്ചാണ് ഭര്‍ത്താവ് ബന്ധം വേര്‍പ്പെടുത്താന്‍ കുടുംബ കോടതിയെ സമീപിച്ചത്. ലൈംഗിക ബന്ധം നിഷേധിച്ചെന്ന കാരണത്താല്‍ തന്നെ വിവാഹ മോചനം സാധ്യമാണെന്നും കോടതി നിരീക്ഷിച്ചു. ജസ്റ്റിസ് സുരേഷ് കുമാര്‍ കെയ്ത് അദ്ധ്യക്ഷനും ജസ്റ്റിസ് നീന ബന്‍സാല്‍ കൃഷ്ണ അംഗവുമായ രണ്ടംഗ ബെഞ്ചിന്റെതാണ് ഉത്തരവ്.
വിവാഹം കഴിഞ്ഞ് 35 ദിവസത്തിന് ശേഷം യുവതു സ്വന്തം വീട്ടിലേക്ക് പോകുകയായിരുന്നു. പിന്നീട് തിരിച്ചെത്തിയില്ല. തുടര്‍ന്നാണ് ഭര്‍ത്താവ് വിവാഹ മോചനം ആവശ്യപ്പെട്ട് കുടുംബ കോടതിയെ സമീപിച്ചത്. എന്നാല്‍ സ്ത്രീ ഇതിനെതിരെ ഹൈക്കോടതിയെ സമീപിച്ചു. വിവാഹ ബന്ധം വേര്‍പ്പെടുത്താനുള്ള വിധി റദ്ദാക്കണമെന്നായിരുന്നു ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: