ഭാരതിത്തിന്റെ ആദ്യ സൗര ദൗത്യമായ ആദിത്യ എൽ1 ഭൂമിയുടെ ഭ്രമണപഥത്തിൽ നിന്നും പുറത്ത് കടന്ന് ലക്ഷ്യത്തിലേക്കുള്ള യാത്ര ആരംഭിച്ചു. ലക്ഷ്യ സ്ഥാനമായ ലഗ്രാഞ്ചേ പോയിന്റ് അഥവാ എൽ1-ലേക്കുള്ള യാത്രയാണ് ആരംഭിച്ചിരിക്കുന്നത്. ഭ്രമണപഥം മാറ്റുന്ന ഇൻസെർഷൻ ദൗത്യം വിജയകരമായിരുന്നുവെന്ന് ഐഎസ്ആർഒ വ്യക്തമാക്കി. 110 ദിവസത്തെ യാത്രയ്ക്കൊടുവിലാകും പേടകം ലക്ഷ്യ സ്ഥാനത്തെത്തുക.
ഭൂമിയക്ക് ചുറ്റുമുള്ള കണികകളുടെ സ്വാഭാവം വിശകലനം ചെയ്യുന്നതിനായുള്ള വിവരങ്ങൾ ശേഖരിക്കാൻ പേടകം തുടങ്ങിയെന്ന് ഐഎസ്ആർഒ അറിയിച്ചു. എൽ1 പോയിന്റിൽ എത്തിയതിന് ശേഷവും പഠനങ്ങൾ തുടരും. സൂര്യനുമായി ബന്ധപ്പെട്ടും ബഹിരാകാശ കാലാവസ്ഥാ പ്രതിഭാസങ്ങളെയും ഉൾപ്പെടെയുള്ള പഠനത്താനായി പേടകം സഹായിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: