പത്തനംതിട്ട: കേരളത്തിലെ നെല്‍ കര്‍ഷകര്‍ക്ക് നെല്‍ സംഭരണത്തില്‍ കൊടുക്കുവാനുള്ള കുടിശിക മുഴുവനായും കൊടുത്തു തീര്‍ത്തു എന്ന് കേരളത്തിലെ കൃഷി മന്ത്രി പറഞ്ഞത് പച്ചക്കള്ളമാണ് എന്നതിന്റെ തെളിവാണ് ഇന്നലെ ആലപ്പുഴ ജില്ലയിലെ എ.ആര്. രാജപ്പന് എന്ന കര്‍ഷകന്റെ ആത്മഹത്യയിലൂടെ പുറത്തുവന്നിരിക്കുന്നതെന്ന് കര്‍ഷക മോര്‍ച്ച സംസ്ഥാന പ്രസിഡന്റ് ഷാജി രാഘവന് വ്യക്തമാക്കി
ഒരു ലക്ഷത്തിലേറെ തുക കുടിശിക ബാക്കി ലഭിക്കാനുള്ള സാഹചര്യമാണ് കര്‍ഷകനെ ആത്മഹത്യയിലേക്ക് നയിച്ചത്. കേരളത്തില്‍ ഇപ്പോഴും ആയിരക്കണക്കിന് കര്‍ഷകര്‍ക്ക് കുടിശികത്തുക ലഭിക്കുവാന്‍ ബാക്കിയുണ്ട്.
ആലപ്പുഴയിലെ കര്‍ഷകന്റെ ആത്മഹത്യയ്ക്ക് ഉത്തരവാദി സംസ്ഥാന സര്‍ക്കാരും കൃഷിമന്ത്രിയുമാണ്. സര്‍ക്കാര്‍ സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോള്‍ അതിന്റെ മുഴുവന്‍ ഭാരവും കേരളത്തിലെ കര്‍ഷകര്‍ നേരിടേണ്ടി വരുന്ന സാഹചര്യം അവസാനിപ്പിക്കണം. കേരളത്തില്‍ കര്‍ഷകരുടെ ആത്മഹത്യ നിത്യസംഭവമായിക്കൊണ്ടിരിക്കുന്നു.
കൃഷിമന്ത്രിയുടെ സ്വന്തം ജില്ലയിലെ കര്‍ഷക ആത്മഹത്യയുടെ ധാര്‍മിക ഉത്തരവാദിത്തമേറ്റെടുത്ത് കൃഷിമന്ത്രി രാജിവയ്ക്കണം. മുഴുവന്‍ കുടിശികയും ഉടനടി കൊടുത്തു തീര്‍ക്കണം എന്നും ഷാജി രാഘവന് ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: