കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയിലെ പഠനങ്ങളും ഗവേഷണ പ്രവര്‍ത്തനങ്ങളും ജനങ്ങളിലേക്കെത്തിക്കുക എന്ന ലക്ഷ്യത്തോടെ കുസാറ്റ് ആകാശവാണി കൊച്ചി എഫ്എമ്മുമായി ചേര്‍ന്ന് സംപ്രേഷണം ചെയ്യുന്ന ‘ശാസ്ത്രദീപ്തി’ എന്ന പരമ്പരയുടെ ഉദ്ഘാടനം കുസാറ്റ് വൈസ് ചാന്‍സലര്‍ ഡോ. പി. ജി. ശങ്കരന് നിര്‍വഹിച്ചു.
ശാസ്ത്രവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ വര്‍ധിച്ചുവരുന്ന ഈ കാലഘട്ടത്തില്‍ അത്തരം നടപടികള്‍ക്ക് തടയിടാനും ശാസ്ത്ര അവബോധം വളര്‍ത്താനും കുസാറ്റിന്റെ ഈ സംരംഭത്തിന് സാധിക്കുമെന്ന് വൈസ് ചാന്‍സലര്‍ പറഞ്ഞു. ലോകശ്രദ്ധ നേടുന്ന കുസാറ്റിലെ ഗവേഷണങ്ങളും പ്രബന്ധങ്ങളും സാധാരണക്കാരിലേക്ക് എത്തിക്കാനും, സാമൂഹിക സാമ്പത്തിക മേഖലക്ക് ഫലപ്രദമായ രീതിയില്‍ ഉപയോഗിക്കാനുമുള്ള മാധ്യമമായി ശാസ്ത്രദീപ്തി മാറുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തിങ്കള്‍, വെള്ളി ദിവസങ്ങളില്‍ രാവിലെ എട്ടിന് നടക്കുന്ന പരിപാടിയുടെ ആദ്യ സംപ്രേഷണം വെള്ളിയാഴ്ച. ആകാശവാണി എന്‍ജിനീയറിങ് വിഭാഗം മേധാവി പി. ആര്. ഷാജി അധ്യക്ഷനായ ചടങ്ങില്‍ കുസാറ്റ് സിന്‍ഡിക്കേറ്റംഗം ഡോ. പി.കെ. ബേബി, ആകാശവാണി പ്രോഗ്രാം മേധാവി പി. ബാലനാരായണന്‍, പ്രോഗ്രാം കോ ഓര്‍ഡിനേറ്റര്‍ വി. ഉദയകുമാര്‍, ഹിന്ദി വകുപ്പ് മേധാവി ഡോ. കെ. അജിത, കുസാറ്റ് ഇന്റര്‍നാഷണല്‍ റിലേഷന്‍സ് ഹോണററി ഡയറക്ടര്‍ ഡോ. ഹരീഷ് രാമനാഥന്, സെന്റര്‍ ഫോര്‍ സയന്‍സ് ഇന്‍ സൊസൈറ്റിയിലെ ഡോ. അബേഷ് രഘുവരന് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: