ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ പ്രതീകാത്മകമായി ആനയെ നടയിരുത്തല്‍ ചടങ്ങ് നടന്നു. ഹൈദ്രാബാദ് സ്വദേശി വൈശാലി അഗള്‍വാളാണ് ആനയെ നടയിരുത്തിയത്. ഇന്നു രാവിലെ ശീവേലിക്കു ശേഷമായിരുന്നു ചടങ്ങ്.
ദേവസ്വം കൊമ്പന് ബല്‍റാമിനെയാണ് നടയിരുത്തിയത്. മേല്‍ശാന്തി തോട്ടം ശിവകരന് നമ്പൂതിരി ചടങ്ങ് നിര്‍വ്വഹിച്ചു. ക്ഷേത്രം ഊരാളനും ദേവസ്വം ഭരണസമിതി അംഗവുമായ മല്ലിശ്ശേരി പരമേശ്വരന് നമ്പൂതിരിപ്പാട്, അഡ്മിനിസ്ട്രേറ്റര്‍ കെ.പി.വിനയന്, ക്ഷേത്രം ഡപ്യൂട്ടി അഡ്മിനിസ്ട്രേറ്റര്‍ പി.മനോജ് കുമാര്‍, ജീവധനം ഡപ്യൂട്ടി അഡ്മിനിസ്ട്രേറ്റര്‍ കെ.എസ്.മായാദേവി, അസി.മാനേജര്‍ കെ.കെ സുഭാഷ് എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: