റാഞ്ചി: കള്ളപ്പണം വെളുപ്പിച്ച കേസില്‍ ഇഡി വിളിപ്പിച്ചതിനെതിരെ ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന്‍ സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി തള്ളി. ഇതോടെ ബിജെപിയെ വിമര്‍ശിച്ചാല്‍, മോദിയ്‌ക്കെതിരെ സംസാരിച്ചാല്‍ ഇഡി വരും എന്ന പ്രതിപക്ഷത്തിന്റെ പരിഹാസം പൊള്ളയാണെന്ന് തെളിഞ്ഞു. കേസില്‍ കഴമ്പുണ്ടെങ്കില്‍ മാത്രമാണ് ഇഡി എത്തുക എന്നതിന് അടിവരയിടുന്നതായി സുപ്രീംകോടതിയുടെ നടപടി.
ജസ്റ്റിസുമാരായ അനിരുദ്ധ ബോസ്, ബേല എം ത്രിവേദി എന്നിവര്‍ അടങ്ങുന്ന സുപ്രീംകോടതി ബെഞ്ച് ഹേമന്ത് സോറനോട് പകരം ജാര്‍ഖണ്ഡ് ഹൈക്കോടതിയെ സമീപിക്കാന്‍ നിര്‍ദേശിച്ചു.
സീനിയര്‍ അഭിഭാഷകന്‍ മുകുള്‍ രോഹ് തഗിയാണ് ഹര്‍ജി നല്‍കിയത്. “നിങ്ങള്‍ ഹൈക്കോടതിയെ സമീപിക്കൂ, ഈ ഹര്‍ജി ഞങ്ങള്‍ പിന്‍വലിക്കുകയാണ്” – സുപ്രീംകോടതി ജഡ്ജിമാര്‍ അറിയിച്ചു.
റാഞ്ചിയിലെ ഇഡി ഓഫീസില്‍ ആഗസ്ത് 14ന് ഹാജരാകാന്‍ ആവശ്യപ്പെട്ടാണ് ഇഡി സോറന് നോട്ടീസ് അയച്ചത്. കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമമനുസരിച്ച് മൊഴി രേഖപ്പെട്ടുത്താനായിരുന്നു ഇഡി വിളിപ്പിച്ചത്. ഇതിനെതിരെയാണ് സോറന്‍ സൂപ്രീംകോടതിയെ സമീപിച്ചത്. നേരത്തെ ഒരു ഭൂമിയഴിമതി കേസില്‍ ഇഡി വിളിപ്പിച്ചെങ്കിലും മുഖ്യമന്ത്രി എന്ന നിലയില്‍ തിരക്കുണ്ടെന്ന് കാണിച്ച് സോറന്‍ ഒഴിഞ്ഞുമാറുകയായിരുന്നു.
മറ്റൊരു കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ കഴിഞ്ഞ വര്‍ഷം നവമ്പര്‍ 17ന് ഇഡി ഹേമന്ത് സോറനെ ഒമ്പത് മണിക്കൂര്‍ ചോദ്യം ചെയ്തിരുന്നു. ഒരു ഡസനിലധികം ഭൂമിയിടപാട് കേസില്‍ ഹേമന്ത് സോറനെതിരെ ഇഡി അന്വേഷണം പുരോഗമിക്കുകയാണ്. ഭൂമി തട്ടിയെടുക്കാന്‍ 1932 വരെ പഴക്കമുള്ള വ്യാജരേഖകള്‍ ചമയ്‌ക്കുകയാണെന്ന് പറയപ്പെടുന്നു. ഇതില്‍ ഇടനിലക്കാരും ഉദ്യോഗസ്ഥരും ഉള്‍പ്പെടുന്നു.
സോറന്റെ രാഷ്‌ട്രീയ സഹായി പങ്കജ് മിശ്ര ഉള്‍പ്പെടെ നിരവധി പേരെ ഇഡി അറസ്റ്റ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: