ന്യൂദൽഹി: പുതിയ പാർലമെന്റ് മന്ദിരത്തിൽ ഉപരാഷ്ട്രപതിയും രാജ്യസഭാ ചെയർമാനുമായ ജഗ്ദീപ് ധൻകർ ദേശീയ പതാക ഉയർത്തി. ലോക്സഭാ സ്പീക്കര്‍ ഓം ബിർല, കേന്ദ്ര മന്ത്രിമാരായ പ്രഹ്ലാദ് ജോഷി, അർജുൻ റാം മേഘ്വാൾ, വി മുരളീധരൻ രാജ്യസഭാ ഡെപ്യൂട്ടി ചെയർമാൻ ഹരിവംശ് എന്നിവരും ചടങ്ങിൽ പങ്കെടുത്തു.
അഞ്ച് ദിവസത്തെ പാർലമെന്റ് സമ്മേളനം സെപ്റ്റംബർ 18 ന് ആരംഭിക്കുന്നതിന് ഒരു ദിവസം മുമ്പാണ് ഉയർത്തൽ ചടങ്ങ് നടന്നത്. പശ്ചിമ ബംഗാൾ പിസിസി പ്രസിഡൻ്റും എം പിയുമായ അധിർ രഞ്ജൻ ചൗധരി, രാജ്യസഭാ പ്രതിപക്ഷ ഉപനേതാവ് പ്രമോദ് തിവാരി തുടങ്ങിയ കോൺഗ്രസ് നേതാക്കളും ചടങ്ങിൽ പങ്കെടുത്ത് ആശംസകളറിയിച്ചു. അതേസമയം കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ ചടങ്ങിനെത്തിയില്ല.
കോൺഗ്രസ് പ്രവർത്തക സമിതിയുടെ യോഗവുമായി ബന്ധപ്പെട്ട് ഹൈദരാബാദിലാണ് അദ്ദേഹം. ചടങ്ങിലേക്കുള്ള ക്ഷണം വൈകിയതിൽ അതൃപ്തി അറിയിച്ചുകൊണ്ട് ഖാർഗെ രാജ്യസഭാ സെക്രട്ടറി ജനറൽ പ്രമോദ് ചന്ദ്ര മോദിക്ക് കത്തയച്ചിരുന്നു. പുതിയ പാർലമെന്റ് മന്ദിരത്തിൽ പതാക ഉയർത്തുന്ന ചടങ്ങിനുള്ള ക്ഷണം ലഭിച്ചത് ശനിയാഴ്ച വെെകീട്ടാണെന്ന് കത്തിൽ ചൂണ്ടിക്കാട്ടുന്നു. യോഗങ്ങൾ നേരത്തെ നിശ്ചയിച്ചിരുന്നതിനാൽ താൻ നിലവിൽ ഹെെദരാബാദിലാണ്. സെപ്റ്റംബർ 17-ന് രാത്രി വെെകിയേ ഡൽഹിയിലേക്ക് മടങ്ങൂ എന്നതിനാൽ ചടങ്ങിൽ പങ്കെടുക്കാൻ സാധിക്കില്ലെന്നും ഖാർഗെ അറിയിച്ചു.
പാർലമെൻ്റ് സമ്മേളനം തിങ്കളാഴ്ച തുടങ്ങാനിരിക്കെ പാർലമെൻ്ററികാര്യ മന്ത്രി വിളിച്ച സർവകക്ഷി യോഗം വൈകുന്നേരം നാലിന് ചേരും.
#WATCH | Rajya Sabha Chairman and Vice President Jagdeep Dhankhar and Lok Sabha Speaker Om Birla meet Parliamentary Affairs Minister Pralhad Joshi, Union Ministers V Muraleedharan, Piyush Goyal, Arjun Ram Meghwal, Congress MPs Adhir Ranjan Chowdhury and Pramod Tiwari at the New… pic.twitter.com/bvyNEnd4St
— ANI (@ANI) September 17, 2023
പ്രതികരിക്കാൻ ഇവിടെ എഴുതുക: