ന്യൂദല്‍ഹി:ഇന്ത്യന്‍ സമ്പദ്ഘടനയ്ക്ക് ഏറ്റവും ശോഭനമായ ഓവര്‍ വെയ്റ്റ് എന്ന മുന്‍തൂക്ക പദവി നല്കി സ്വിറ്റ്സര്‍ലാന്റിലെ സ്വകാര്യ ബാങ്കിംഗ് ഗ്രൂപ്പായ ജൂലിയസ് ബെയര്‍. ഇന്ത്യന്‍ സമ്പദ് ഘടന കുതിച്ചുയരുമെന്നും വിദേശ ഫണ്ടുകളുടെ ഒഴുകിയെത്തുന്നുണ്ടെങ്കിലും അവയുടെയൊന്നും സഹായമില്ലാതെ തന്നെ പ്രാദേശികമായ ഫണ്ടുകളുടെ കരുത്തില്‍ ഭാരതം വളരുമെന്നും ഭാരതത്തില്‍ തിളക്കമാര്‍ന്ന പ്രതീക്ഷകള്‍ ഉണ്ടെന്നും ജൂലിയസ് ബെയര്‍ ഗവേഷണ മേധാവി മാര്‍ക് മാത്യൂസ്.
ചൈന വലിയ സമ്പദ്ഘടന തന്നെയെങ്കിലും ചൈനയ്ക്ക് പണപ്പെരുപ്പത്തിന്റെ വലിയ ഭീഷണികള്‍ ഉണ്ട്. ഇന്ത്യയാകട്ടെ 2021 മുതല്‍ കരുത്താര്‍ജ്ജിച്ച്, ഇപ്പോള്‍ പുതിയ കുതിച്ചുചാട്ടത്തിനൊരുങ്ങുകയാണ്. തിളക്കമാര്‍ന്ന ഇന്ത്യയുടെ ഓഹരി വിപണി തന്നെ ഇതിനുദാഹരണമാണ്. റഷ്യയില്‍ ഇപ്പോള്‍ നിക്ഷേപിക്കാന്‍ സാധ്യമേ അല്ലാത്ത അന്തരീക്ഷമാണ്. അതുകൊണ്ട് താരതമ്യം ചെയ്താല്‍ ഇന്ത്യ തന്നെയാണ് നിക്ഷേപകരുടെ ശ്രദ്ധാകേന്ദ്രമായി മാറുന്ന രാജ്യം.
ഇന്ത്യക്ക് ഓവര്‍വെയ്റ്റ് പദവി
ഏറ്റവും അഭികാമ്യമായ ഓവര്‍ വെയ്റ്റ് പദവിയാണ് ജൂലിയസ് ബെയര്‍ ഭാരതത്തിന് നല്‍കുന്നതെന്ന് മാര്‍ക് മാത്യൂസ് പറഞ്ഞു. ഇന്ത്യയിലെ ആളോഹരി വരുമാനം വര്‍ധിക്കുകയാണ്. അതുകൊണ്ട് തന്നെ പ്രാദേശികമായി ലഭ്യമായ ഫണ്ടുകള്‍ വളരെ അധികമാണ്. പ്രാദേശികമായി ഫണ്ടുകള്‍ ലഭ്യമായാല്‍ ആ രാജ്യത്തിന് ഭീഷണിയേയില്ല. ഇതിന് പ്രധാനകാരണം തൊഴിലെടുക്കാന്‍ ശേഷിയുള്ള യുവാക്കളുടെ എണ്ണം ഭാരതത്തില്‍ അധികമാണ് എന്നതാണ്. അതുപോലെ സമ്പദ്ഘടനയ്ക്ക് വളരാന്‍ സഹായകരമായ സാങ്കേതിക വിദ്യ പോലുള്ള മേഖലകള്‍ കരുത്തുറ്റവയാണ്.
ആസ്ത്രേല്യയിലും മലേഷ്യയിലും പോലെ മികച്ച വിരമിക്കല്‍ പാക്കേജ് ലഭിയ്ക്കുന്ന മാസം തോറും നിക്ഷേപിക്കുന്ന സാമ്പത്തിക പദ്ധതികള്‍ ഇന്ത്യയില്‍ കുതിച്ചുവളരുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
മോദി സര്‍ക്കാരിന്റെ ഉല്പാദനപദ്ധതികള് ഇന്ത്യയുടെ തിളക്കം കൂട്ടും
ഇന്ത്യയുടെ വളര്‍ച്ചയ്ക്ക് ഉതകുന്ന പരിഷ്കാരങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കുന്നു
മോദി സര്‍ക്കാര്‍ ഇന്ത്യയെ ഒരു സേവന രാജ്യം എന്നതിന് പകരം ഒരു ഉല്പാദന രാഷ്ട്രമാക്കി വികസിപ്പിക്കു എന്ന ആശയം മുന്നോട്ട് വെച്ചപ്പോള്‍ കോണ്‍ഗ്രസ് അനുകൂല സാമ്പത്തിക വിദഗ്ധനായ, മുന്‍ റിസര്‍വ്വ് ബാങ്ക് ഗവര്‍ണര്‍ കൂടിയായ രഘുറാം രാജനെപ്പോലെയുള്ളവര് പരിഹസിച്ചു. എന്നാല്‍ മോദി സര്‍ക്കാര്‍ അവരുടെ പദ്ധതി വീറോടെ നടപ്പാക്കി. ഇന്ത്യയെ ഉല്‍പാദനരാഷ്ട്രമാക്കി മാറ്റാന്‍ സൗജന്യങ്ങള്‍ വാഗ്ദാനം ചെയ്ത് ഇന്ത്യയിലേക്ക് വിദേശ കമ്പനികളെ ക്ഷണിക്കുകയായിരുന്നു മോദി ചെയ്തത്. മോദിയുടെ പിഎല്‍ഐ പദ്ധതി (ഇന്ത്യയില്‍ ഉല്പാദനം കൂട്ടിയാല്‍ ആ കമ്പനികള്‍ക്ക് കൂടുതല്‍ ഉത്തേജനം(സൗജന്യങ്ങള്‍) നല്കുന്ന പദ്ധതി) വന്‍ വിജയത്തിലേക്ക് നീങ്ങുകയാണ്. ജൂലിയസ് ബെയറിനെപ്പോലുള്ള ബാങ്കിംഗ് ഗവേഷണ സ്ഥാപനങ്ങള്‍ ഇന്ത്യയുടെ ഈ അടിസ്ഥാനമാറ്റത്തെ സ്വാഗതം ചെയ്യുകയാണ്. നിര്‍മ്മാണ മേഖലയ്ക്ക് കരുത്തുപകരാന്‍ വേണ്ടി ആദ്യം അടിസ്ഥാന സൗകര്യവികസനങ്ങള്‍ വന്‍തോതില്‍ നടപ്പാക്കി പുതിയ ഭാരതത്തില്‍ ശക്തമായ അടിത്തറയിട്ട മോദി സര്‍ക്കാരിന്റെ പദ്ധതികളെയും ജൂലിയസ് ബെയര്‍ അഭിനന്ദിക്കുന്നു.
ഇന്ത്യയുടെ തിളക്കമാര്‍ന്ന അവസ്ഥയ്ക്ക് കാരണം കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കുന്ന വികസന പദ്ധതികളാണ്. കേന്ദ്ര സര്‍ക്കാര്‍ നികുതി പിരിവ് മെച്ചപ്പെടുത്താനുതകുന്ന വലിയ അടിസ്ഥാസൗകര്യവികസനങ്ങളാണ് കൊണ്ട് വരുന്നത്. ഹൈവേകള്‍, എയര്‍പോര്‍ട്ടുകള്‍, റോഡുകള്‍, തുറമുഖങ്ങള്‍ എന്നിവ ഉല്പാദനമേഖലയ്ക്ക് നല്ല പിന്തുണ നല്കുന്ന രീതിയില്‍ എത്തിയിരിക്കുകയാണ്. നേരത്തെ ഇന്ത്യ വെറും കാര്‍ഷിക മേഖലയെ മാത്രം ആശ്രയിക്കുന്ന രാജ്യമായിരുന്നു. എന്നാല്‍ പഴയ ഭാരതത്തിന്റെ ആ കഥ മാറി. ഇപ്പോള്‍ വലിയ നിര്‍മ്മാണ (ഉല്പാദന) സംവിധാനങ്ങള്‍ സ്ഥാപിക്കാന്‍ ഇപ്പോള്‍ ഇന്ത്യയില്‍ സാധിക്കും. അത് ഇറക്കുമതിയെ കുറയ്ക്കാന്‍ പര്യാപ്തമായ രീതിയില്‍ ആഭ്യന്തരവിപണിയ്ക്കാവശ്യമായ ഉല്പന്നങ്ങള് നിര്‍മ്മിയ്ക്കാന്‍ ഇന്ത്യയെ പ്രാപ്തമാക്കും. അതുകൊണ്ട് തന്നെ കറന്റ് അക്കൗണ്ട് കമ്മി കുറയ്ക്കാന്‍ സാധിക്കും. ഈ നിര്‍മ്മാണ മേഖലകള്‍ ഭാവിയില്‍ കയറ്റുമതിയെ വന്‍തോതില്‍ സഹായിക്കും. ഇത് രൂപയുടെ മൂല്യം പിടിച്ചുനിര്‍ത്താനും പിന്നീട് സഹായകരമാകും. കറന്‍സിയില്‍ നഷ്ടം വരുമെന്ന ഭയം ഉള്ളതുകൊണ്ടാണ് ആഗോള നിക്ഷേപകര്‍ വികസ്വരരാജ്യങ്ങളിലേക്ക് വരാന്‍ മടിക്കുന്നത്. ഇന്ത്യ അതിന് ഉദാഹരണമാണ്. ഇന്ത്യയുടെ രൂപയ്ക്ക് കഴിഞ്ഞ ഏതാനും ദശകങ്ങളായി 50 ശതമാനത്തില്‍ അധികം മൂല്യം ഇടിഞ്ഞു. പക്ഷെ ഇന്ന് രൂപ സുസ്ഥിരമായ മൂല്യം ഇപ്പോള്‍ കാത്തുസൂക്ഷിച്ചുതുടങ്ങിയിരിക്കുന്നു. ഇത് ഭാവിയില്‍ വന്‍തോതില്‍ വിദേശഫണ്ടുകള്‍ ഇന്ത്യയിലേക്കൊഴുകും.
രൂപ കരുത്താര്‍ജ്ജിക്കും
ഇന്ത്യ ഉല്പാദനരംഗത്ത് ഒരു ശക്തിയായി മാറിയാല്‍ ഇത്രയും ദശകങ്ങളായി മൂല്യം ഇടിഞ്ഞിരുന്ന ഇന്ത്യന്‍ രൂപ കരുത്താര്‍ജ്ജിക്കും. അത് മൂല്യശോഷണത്തെ തടയുമെന്ന് മാത്രമല്ല, ചിലപ്പോള്‍ കൂടുതല്‍ മൂല്യം നേടി ഉയരുകയും ചെയ്യും. ഉല്പാദനരംഗത്തെ കരുത്ത് ഇന്ത്യന്‍ സമ്പദ്ഘടനയുടെ കുതിപ്പിന് കാരണമാകും. ഉല്പാദന ക്ഷമത വര്‍ധിച്ചുകഴിഞ്ഞാല്‍, എണ്ണയുടെ മേലുള്ള ആശ്രിതത്വം കുറയ്ക്കാന്‍ സാധിച്ചാല്‍ ഇന്ത്യ കരുത്തുള്ള രാജ്യമായി മാറും. രൂപയും കരുത്തുള്ള ഒരു കറന്‍സിയായി മാറും.
ഇന്ത്യയിലെ ബാങ്കുകള്‍ ആകര്‍ഷകം
ഇന്ത്യയിലെ ബാങ്കിംഗ് സംവിധാനം ആകര്‍ഷകമാണ്. കാരണം ബാങ്കുകളുടെ കിട്ടാക്കടത്തിന്റെ ഭാരം കുറഞ്ഞു. (മോദി സര്‍ക്കാരിന്റെ കിട്ടാക്കടം കുറയ്ക്കുന്ന പദ്ധതിയാണ് ബാങ്കുകളെ രക്ഷിച്ചത്.) ഇപ്പോഴും ബാങ്കുകള്‍ കോര്‍പറേറ്റുകളെ സേവിക്കുന്നതില്‍ പൂര്‍ണ്ണമായ ശേഷി ഉപയോഗിച്ചിട്ടില്ല. കോര്പറേറ്റുകള്ക്കാകട്ടെ കൂടുതല്‍ വായ്പകള്‍ ആവശ്യമാണുതാനും. അതിനാല്‍ ബാങ്കുകള്‍ക്ക് പ്രിയമേറും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: