ന്യൂഡല്‍ഹി: വിമാനത്താവളത്തില്‍ യാത്രക്കാര്‍ക്ക് മികച്ച അനുഭവം പകരുന്നതിനായി പുത്തന്‍ പദ്ധതിക്ക് തുടക്കം കുറിച്ച് എയര്‍ ഇന്ത്യ. ‘പ്രൊജക്റ്റ് അഭിനന്ദന്’ എന്ന പദ്ധതിയ്ക്കാണ് കമ്പനി തുടക്കം കുറിച്ചത്. ഇന്ത്യയിലെ 16 എയര്‍പോര്‍ട്ടുകളിലാണ് ആദ്യഘട്ടത്തില്‍ പ്രോജക്ട് അഭിനന്ദന് നടപ്പിലാക്കുന്നത്.
ഈ വിമാനത്താവളങ്ങളില്‍ അതിഥികള്‍ക്ക് മെച്ചപ്പെട്ട സേവനങ്ങള്‍ നല്‍കുന്നതിനായി 100 സര്‍വീസ് അഷ്വറന്‍സ് ഓഫീസര്‍മാരെ കമ്പനി നിയമിച്ചിട്ടുണ്ട്. യാത്രക്കാരെ സഹായിക്കുകയും അവരുടെ ബോര്‍ഡിംഗ് ട്രാന്സിഷന് തടസ്സമില്ലാത്തതാക്കാനും യാത്രക്കാരെ സഹായിക്കും.
കൊച്ചി, കോഴിക്കോട്, ചെന്നൈ, ബെംഗളൂരു, ഡല്‍ഹി, ഗോവ, ഗുവാഹത്തി, ഹൈദരാബാദ്, അഹമ്മദാബാദ്, കൊല്‍ക്കത്ത, ലക്നൗ , മുംബൈ, നാഗ്പൂര്‍, പൂനെ, വാരണാസി, വിശാഖപട്ടണം എന്നീ വിമാനത്താവളങ്ങളിലാണ് ആദ്യഘട്ടത്തില്‍ പ്രൊജക്റ്റ് അഭിനന്ദന് നടപ്പിലാക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: