ജയ്പൂര്‍: പാകിസ്ഥാന് അധീന കാശ്മീര്‍ സ്വയം ഇന്ത്യയില്‍ ലയിക്കുമെന്ന് കേന്ദ്രമന്ത്രിയും മുന്‍കരസേനാ മേധാവിയുമായ വികെ സിംഗ് പറഞ്ഞു. ഇന്ത്യയിലെ കാര്‍ഗില്‍ അതിര്‍ത്തി തുറക്കണമെന്ന ഷിയാ മുസ്ലീങ്ങളുടെ ആവശ്യത്തെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു മന്ത്രി.
‘പാക് അധീന കാശ്മീര്‍ സ്വയം ഇന്ത്യയുമായി ലയിക്കും കുറച്ച് സമയം കാത്തിരിക്കൂ.ബിജെപി പരിവര്‍ത്തന്‍ സങ്കല്പ് യാത്രാ പരിപാടിക്കിടെ രാജസ്ഥാനിലെ ദൗസയില്‍ നടത്തിയ പത്രസമ്മേളനത്തില്‍ സിംഗ് പറഞ്ഞു.
ആസാദ് കശ്മീര്‍, ഗില്‍ജിത്-ബാള്‍ട്ടിസ്ഥാന്‍ എന്നിങ്ങനെ രണ്ട് ഭാഗങ്ങളായി പാക് അധീന കാശ്മീര്‍ വിഭജിക്കപ്പെട്ടിട്ടുണ്ട്.ഏകദേശം 4.5 ദശലക്ഷമാണ് പാക് അധീന കാശ്മീരിലെ ആകെ ജനസംഖ്യ. ഇതില്‍ 97 ശതമാനം മുസ്ലീങ്ങളും മുന്ന് ശതമാനം ഹിന്ദുക്കളും ക്രിസ്ത്യാനികളും ഉള്‍പ്പെടെയുള്ള മറ്റ് ന്യൂനപക്ഷങ്ങളില്‍ നിന്നുള്ളവരാണ്.
വി കെ സിംഗിന്റെ അഭിപ്രായങ്ങളോട് പ്രതികരിച്ച ശിവസേന (യുബിടി) എംപി സഞ്ജയ് റാവത്ത്, പാക് അധീന കാശ്മീര്‍ ഇന്ത്യയുമായി ലയിച്ചാല്‍ തീരുമാനത്തെ സ്വാഗതം ചെയ്യുമെന്ന് പറഞ്ഞു.
‘അഖണ്ഡ ഭാരതം’ ഉണ്ടെന്ന് ഞങ്ങള്‍ സ്വപ്നം കാണുന്നു. ഞങ്ങള്‍ എപ്പോഴും പറയും പാകിസ്ഥാന് അധീന കാശ്മീര്‍ നമ്മുടേതാണെന്ന്. മുന്‍ കരസേനാ മേധാവി കൂടിയായ വി കെ സിംഗ് ആ സ്ഥാനം വഹിക്കുമ്പോള്‍, അത് നമ്മുടേതാക്കാന്‍ അദ്ദേഹം ശ്രമിക്കേണ്ടതായിരുന്നു. ഇപ്പോള്‍ അത് എങ്ങനെ ചെയ്യാന്‍ കഴിയും? റാവത്ത് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: