ചെന്നൈ: പ്രതിപക്ഷപാര്‍ട്ടികള്‍ ചേര്‍ന്ന് ഇന്ത്യാമുന്നണി രൂപീകരിച്ചത് തന്നെ സനാതനധര്‍മ്മത്തെ തുടച്ചുനീക്കാനാണെന്ന് ഡിഎംകെ മന്ത്രി പൊന്മുടി. ഞങ്ങള്‍ക്കിടയില്‍ അഭിപ്രായഭിന്നതയുണ്ടെങ്കിലും 26 പ്രതിപക്ഷ പൂര്ട്ടികളും ഹിന്ദു സനാതനധര്‍മ്മത്തെ ഇല്ലായ്മ ചെയ്യുന്ന കാര്യത്തില്‍ ഏകാഭിപ്രായക്കാരാണെന്നും പൊന്മുടി പറഞ്ഞു.
പൊന്മുടിയുടെ ഈ പ്രസ്താവന പ്രതിപക്ഷ പാര്‍ട്ടി നേതാക്കള്‍ക്കിടയില്‍ ആശങ്ക ഉളവാക്കിയിരിക്കുകയാണ്. നേരത്തെ തന്നെ ഉദയനിധി സ്റ്റാലിന്റെ സനാതനധര്‍മ്മത്തെ തുടച്ചുനീക്കണമെന്ന പ്രസ്താവനയുടെ മമത ബാനര്‍ജിയും ഉദ്ധവ് താക്കറെയും എതിര്‍ത്തിരുന്നു. ഈയിടെ കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ 22 മണിക്കൂറുകളോളം ഇഡി ചോദ്യം ചെയ്ത മന്ത്രി കൂടിയാണ് പൊന്മുടി.ബിജെപി തമിഴ്നാട്ടില്‍ ശ്രദ്ധപതിപ്പിക്കാന്‍ തുടങ്ങിയതോടെ ഡിഎംകെ നേതാക്കള്‍ അസ്വസ്ഥരാണ്. ഡിഎംകെ നേതാക്കള്‍ കടുത്ത ആക്രമണത്തിന് മുതിരുന്നത് ബിജെപിയോടുള്ള ഭയം തന്നെയാണെന്ന് രാഷ്ട്രീയ വിദഗ്ധര്‍ വിലയിരുത്തുന്നു.
സനാതനധർമ്മം ഇല്ലാതാക്കുകയാണ് കുത്ത് ഇണ്ടിയയുടെ ലക്ഷ്യമെന്നു വീണ്ടും ഡിഎംകെ. സമാധാന മതക്കാരെ പോലെ കയ്യും തലയും വെട്ടാൻ നടക്കുന്നവർ അല്ല സനാതന ധർമ്മ വിശ്വാസികൾ എന്നത് അടിമത്തം ആണെന്ന് കരുതുന്നവർക്ക് അത് തുടരാം. പക്ഷെ ഭാരതം കുത്ത് ഇണ്ടിയയുടെ സർവനാശം ഉറപ്പാക്കും
മുചൂടും തകർക്കും pic.twitter.com/FmGxnMqmrb— Adv Nivedida (@AdvNivedida) September 12, 2023
ഇതുവരെയും രാഹുല്‍ഗാന്ധി സനാനത ധര്‍മ്മത്തെക്കുറിച്ചുള്ള ഡിഎംകെ നേതാക്കളുടെ പ്രസ്താവനയോട് പ്രതികരിച്ചിട്ടില്ല. ഡിഎംകെയെ വെറുപ്പിക്കനാനും വയ്യ ഹിന്ദുവിശ്വാസികളുടെ അപ്രിയം സമ്പാദിക്കാനും വയ്യ എന്ന ധര്‍മ്മസങ്കടത്തിലാണ് രാഹുല്‍ ഗാന്ധി. അതേ സമയം ഈ വിഷയത്തില്‍ രാഹുല്‍ ഗാന്ധി പ്രതികരിക്കണമെന്ന ആവശ്യം കടുപ്പിച്ചിരിക്കുകയാണ് പ്രതിപക്ഷ പാര്‍ട്ടികള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: