ഉജ്ജയിനിലെ മഹാകാല്‍ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി മുഖ്യമന്ത്രിമാരായ ശിവരാജ് സിംഗ് ചൗഹനും, പ്രമോദ് സാവന്തും, മുന്‍മുഖ്യമന്ത്രി യെദ്യൂരപ്പയും. മദ്ധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന് ഭാര്യ സാധന സിങ് ചൗഹാനും മകന് കുനാല്‍ ചൗഹാനുമൊപ്പമാണ് മഹാകാല്‍ ദര്‍ശനം നടത്തിയത്.
ശ്രാവണ മാസത്തില്‍ തുടര്‍ച്ചയായ മൂന്നാം തിങ്കളാഴ്ചയാണ് അദ്ദേഹം ദര്‍ശനത്തിനെത്തുന്നത്. സംസ്ഥാനത്ത് വെള്ളമില്ലാത്തതിനാല്‍ പട്ടിണി സാഹചര്യം ഉണ്ടായിരുന്നു. ഈ പ്രതിസന്ധിയെ തുടര്‍ന്ന് ‘കഴിഞ്ഞ തിങ്കളാഴ്ച, മഹാകാലില്‍ അഭയം തേടി മഴയ്ക്കായി പ്രാര്‍ത്ഥിച്ചു. നിലവില്‍ മഴ പ്രതിസന്ധി നീങ്ങിയെന്നും ശിവരാജ് പറഞ്ഞു. അതിനാലാണ് മഹാകാളനെ നന്ദി അറിയിക്കാന്‍ എത്തിയത്-ശിവരാജ് സിംഗ് ചൗഹാന് പറഞ്ഞു.
കര്‍ണാടക മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന ബിജെപി നേതാവുമായ ബിഎസ് യെദ്യൂരപ്പയും മഹാകാല്‍ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി. അദ്ദേഹവും കുടുംബത്തോടൊപ്പമാണ് എത്തിയത്., മഹാകാല്‍ ക്ഷേത്രം ഒരു ചരിത്ര സ്ഥലമാണെന്നും എന്റെ കുടുംബത്തോടൊപ്പം മഹാകല്‍ ദര്‍ശനം നടത്താനായതില്‍ എനിക്ക് അതിയായ സന്തോഷമുണ്ടെന്നും ബിഎസ് യെദ്യൂരപ്പ പറഞ്ഞു.
ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത് പുലര്‍ച്ചെ നടന്ന ഭസ്മ ആരതിയില്‍ പങ്കെടുത്തിരുന്നു. മന്ത്രി വിശ്വജിത് റാണെ, ബിജെപി ജനറല്‍ സെക്രട്ടറി ദാമോദര്‍ നായിക്, എംഎല്‍എ ദിവ്യ റാണെ എന്നിവര്‍ക്കൊപ്പമാണ് മുഖ്യമന്ത്രി ക്ഷേത്രത്തിലെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: