തൃശ്ശൂര്‍: പാലപ്പിള്ളി കുണ്ടായി ജനവാസ മേഖലയില്‍ ഭീതിപരത്തി 25 ഓളം കാട്ടാനകള്‍. വെള്ളിയാഴ്ച ഉച്ചതിരിഞ്ഞാണ് കാട്ടാനക്കൂട്ടം റബ്ബര്‍ തോട്ടത്തില്‍ നിലയുറപ്പിച്ചത്.
തോട്ടം തൊഴിലാളികള്‍ താമസിക്കുന്ന പാഡികള്‍ക്ക് സമീപത്തെ തോട്ടത്തിലാണ് ആനക്കൂട്ടമിറങ്ങിയത്. ഏതുസമയത്തും ആനകള്‍ വീടുകള്‍ക്കരികില്‍ എത്തുമോയെന്ന ഭീതിയിലാണ് നാട്ടുകാര്‍.
കുട്ടികളും കൊമ്പന്മാരും ഉള്‍പ്പെട്ടതാണ് ആനക്കൂട്ടം. കുറച്ചു നാളുകള്‍ക്കു ശേഷമാണ് ഇത്രയേറെ ആനകള്‍ ഒന്നിച്ച് മേഖലയില്‍ എത്തുന്നത്. കൂട്ടത്തില്‍ നിന്ന് ഒറ്റപ്പെടുന്ന ആനകള്‍ നാശനഷ്ടങ്ങള്‍ വരുത്തുമോയെന്ന ആശങ്കയും നാട്ടുകാര്‍ക്കുണ്ട്. ആനകളെ കാടുകയറ്റാന്‍ വനപാലകര്‍ ഇടപെടണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: