മമ്മൂട്ടിയുടെ പിറന്നാൾ ദിനം സോഷ്യൽ മീഡിയയിൽ തരംഗമായൊരു ഫസ്റ്റ് ലുക്കുണ്ട്. ഹൊറർ ത്രില്ലറായി ഒരുങ്ങുന്ന ‘ഭ്രമയുഗ’ത്തിലേതായിരുന്നു അത്. പ്രേക്ഷകർ ഏറെ പ്രതീക്ഷയിൽ കാത്തിരിക്കുന്ന സിനിമയെ കുറിച്ച് നടൻ ആസിഫ് അലി പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്.
ഭ്രമയുഗത്തിൽ അർജുൻ അശോകൻ ചെയ്യാനിരുന്ന കഥാപാത്രം താൻ ആയിരുന്നു ചെയ്യേണ്ടിയിരുന്നതെന്നും ഡേറ്റിന്റെ പ്രശ്നം കാരണം അതിന് സാധിച്ചില്ലെന്നും ആസിഫ് പറയുന്നു. ദ ന്യു ഇന്ത്യൻ എക്സ്പ്രസിനോട് ആയിരുന്നു നടന്റെ പ്രതികരണം. മമ്മൂട്ടി ആ കഥാപാത്രം ചെയ്യുമെന്ന് കരുതിയിരുന്നില്ലെന്നും അദ്ദേഹത്തിന്റെ മറ്റൊരു എക്സ്ട്രാ ഓർഡിനറി സിനിമയാകും ഭ്രമയുഗം എന്നും ആസിഫ് വ്യക്തമാക്കുന്നു.
സോ കോൾഡ് പരീക്ഷണ സിനിമകൾ എന്ന് പറയുന്നതിനോട് ഒരു പേടി വന്നിട്ടുണ്ട്. ആ പേടി റോഷാക്കിലൂടെ മാറ്റി തന്നൊരു ക്യാപ്റ്റൻസിയാണ് മമ്മൂക്ക. ഭ്രമയുഗത്തിൽ ഞാനായിരുന്നു അർജുൻ അശോകന്റെ കഥാപാത്രം ചെയ്യാനിരുന്നത്. പക്ഷേ ആദ്യം പറഞ്ഞ ഡേറ്റിൽ മാറ്റം വന്നപ്പോൾ എന്റെ ഡേറ്റ്സുമായി ക്ലാഷായി. ആ സിനിമയിൽ മമ്മൂക്കയുടെ ജഡ്ജ്മെന്റ് അവിശ്വസിനീയമാണ്. ഒരിക്കലും മമ്മൂക്ക ആ കഥാപാത്രം ചെയ്യുമെന്ന് ഞാൻ കരുതിയില്ല. മമ്മൂക്കയുടെ അടുത്ത എക്സ്ട്രാ ഓർഡിനറി സിനിമ ആയിരിക്കും അത്. മമ്മൂക്കയുടെ അവിശ്വസനീയമായ തിരഞ്ഞെടുപ്പുകൾ എപ്പോഴും പ്രചോദനം നൽകുന്നതാണ്”, എന്നാണ് ആസിഫ് അലി പറഞ്ഞത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: