മുംബൈ: എയര്‍ ഇന്ത്യയിലെ ട്രെയിനി എയര്‍ഹോസ്റ്റസിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ പ്രതി പോലീസ് ലോക്കപ്പില്‍ ആത്മഹത്യ ചെയ്തു. പ്രതി വിക്രം അത്വാള് (40) ആണ് അന്തേരി പോലീസ് സ്റ്റേഷനിലെ സെല്ലില്‍ തൂങ്ങി മരിച്ചത്. ഇന്നലെ പുലര്‍ച്ചെയായിരുന്നു സംഭവം. ഇയാളെ മൂന്നു ദിവസം പോലീസ് കസ്റ്റഡിയില്‍ വിട്ടിരിക്കുകയായിരുന്നു. ഇട്ടിരുന്ന പാന്റ്സ് ആണ് ഇയാള്‍ തൂങ്ങാന്‍ ഉപയോഗിച്ചത്. ഇന്നലെ തിരികെ കോടതിയില്‍ ഹാജരാക്കാന്‍ ഇരിക്കെയായിരുന്നു ആത്മഹത്യ.
ഈ മാസം മൂന്നിനാണ് എയര്‍ഹോസ്റ്റസ് രൂപാല്‍ ഓഗ്രെയെ (24) പുലര്‍ച്ചെ മുംബൈ അന്ധേരിയിലെ ഫഌറ്റില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കൃത്യം നടന്ന് മണിക്കൂറുകള്‍ക്കകം പ്രതി വിക്രം അത്വാളിനെ പോലീസ് പിടികൂടി.
ശുചീകരണ തൊഴിലാളിയായിരുന്ന പ്രതി യുവതിയെ പീഡിപ്പിക്കാനാണ് ഇവരുടെ ഫ്ളാറ്റിലേക്ക് കടന്നുകയറിയത്. യുവതി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ കഴുത്ത് മുറിക്കുകയായിരുന്നു. ഇതിന് ശേഷം മൃതദേഹം ടോയ്ലെറ്റിലേക്ക് മാറ്റിയ ശേഷം ഫ്ളാറ്റി വൃത്തിയാക്കിയ ശേഷം രക്ഷപ്പെടുകയായിരുന്നു.
പഞ്ചാബ് സ്വദേശിയായ വിക്രം അത്വാള് 12 വര്‍ഷം മുന്‍പാണ് മുംബൈയില്‍ എത്തിയത്. മാരോളിലെ എന്‍ജി ഹൗസിങ് സൊസൈറ്റിയിലെ ഹൗസ് കീപ്പിങ് വിഭാഗത്തില്‍ കഴിഞ്ഞ ഏഴുമാസമായി പ്രവര്‍ത്തിച്ചുവരികയായിരുന്നു. ഇയാളുടെ ഭാര്യയും ക്ലീനിങ് സ്റ്റാഫായി ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്. ഞായറാഴ്ച രാവിലെയാണ് കൊലപാതകം നടന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: