സെപ്റ്റംബര്‍ മൂന്ന് സനാതന ധര്‍മ്മ ദിനമായി പ്രഖ്യാപിച്ച് അമേരിക്കന്‍ നഗരം. കെന്റക്കിയിലെ ലൂയിസ്വില്ല നഗരമാണ് സനാതന ധര്‍മ്മ ദിനം പ്രഖ്യാപിച്ചത്. കെന്റക്കി നഗരത്തിലെ ക്ഷേത്രത്തില്‍ നടന്ന മഹാകുംഭ അഭിഷേകത്തിനിടെ നടന്ന ചടങ്ങിലാണ് ഈ സുപ്രധാന പ്രഖ്യാപനം ഉണ്ടായത്.
കെന്റക്കിയിലെ ഹിന്ദു ക്ഷേത്രത്തിന്റെ പുനഃപ്രതിഷ്ഠയും മഹാകുംഭ അഭിഷേകവും മനോഹരമായാണ് നടന്നത്. ഇതിന്റെ ചിത്രങ്ങള്‍ സ്വാമി ചിദാനന്ദ് സരസ്വതി പങ്കുവെച്ചു. സനാതന ധര്‍മ്മ ദിന പ്രഖ്യാപനം വളരെ ശ്രദ്ധേയമാണെന്നും ഭാരതീയ സംസ്കാരത്തിന്റെ മഹത്തായ യാത്രയിലെ അതിശയകരമായ ഒരു അദ്ധ്യായം ആരംഭിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തമിഴ്നാട് മുഖ്യമന്ത്രിയുടെ മകന് ഉദയനിധി സനാതന ധര്‍മ്മ പരാമര്‍ശത്തിന് പിന്നാലെയാണ് അമേരിക്കന്‍ നഗരത്തിന്റെ വാര്‍ത്തകള്‍ സമൂഹമാദ്ധ്യമങ്ങളില്‍ പ്രചരിക്കുന്നത്. ഭാരതീയ സംസ്കാരത്തെയും പൈതൃകത്തെയും അമേരിക്കന്‍ ജനത പോലും ഇരും കൈയും നീട്ടിയാണ് സ്വീകരിക്കുന്നതെന്നതിന് തെളിവാണ് ലൂയിസ്വില്ല നഗരത്തിന്റെ സനാതന ധര്‍മ ദിന പ്രഖ്യാപനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: