ന്യൂദല്‍ഹി: രാജ്യത്തെ ആറ് സംസ്ഥാനങ്ങളിലായി ഏഴ് മണ്ഡലങ്ങളിലാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. ഇതില്‍ ത്രിപുരയിലെ ധന്പൂര്, ബോക്സാനഗര്‍ നിയമസഭാ സീറ്റുകളില്‍ ബിജെപി വിജയിച്ചു.
അതേസമയം, ഉത്തര്‍പ്രദേശിലെ ഘോസി നിയമസഭാ സീറ്റില്‍ ഭരണകക്ഷിയായ ബിജെപിക്കെതിരെ സമാജ്വാദി പാര്‍ട്ടി മുന്നിലാണ്.ആറാം റൗണ്ട് അവസാനിക്കുമ്പോള്‍ എസ്പിയുടെ സ്ഥാനാര്‍ത്ഥി സുധാകര്‍ സിംഗ് ബിജെപിയുടെ ദാരാ സിംഗ് ചൗഹാനെതിരെ 8,557 വോട്ടുകളുടെ ലീഡ് നേടി.
പശ്ചിമ ബംഗാളിലെ ധുപ്ഗുരിയില്‍ നാല് റൗണ്ട് വോട്ടെണ്ണല്‍ കഴിഞ്ഞപ്പോള്‍ തൃണമൂല്‍ കോണ്‍ഗ്രസിന്റെ നിര്‍മ്മല്‍ ചന്ദ്ര റോയി ബിജെപിയുടെ തപഷി റോയിയെക്കാള്‍ 360 വോട്ടിന്റെ നേരിയ ലീഡ് നേടിയിട്ടുണ്ട്.
കേരളം, ജാര്‍ഖണ്ഡ്,ത്രിപുര, ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, പശ്ചിമ ബംഗാള്‍ എന്നീ ആറ് സംസ്ഥാനങ്ങളിലായി നടന്ന ഏഴ് ഉപതെരഞ്ഞെടുപ്പുകളുടെ വോട്ടെണ്ണല്‍ രാവിലെ 8 മണിക്കാണ് ആരംഭിച്ചത്. ജാര്‍ഖണ്ഡിലെ ദുമ്രി, കേരളത്തിലെ പുതുപ്പള്ളി, ത്രിപുരയിലെ ബോക്സാനഗര്‍, ധന്പൂര്, ഉത്തരാഖണ്ഡിലെ ബാഗേശ്വര്‍, ഉത്തര്‍പ്രദേശിലെ ഘോസി, പശ്ചിമ ബംഗാളിലെ ധുപ്ഗുരി എന്നിവിടങ്ങളിലാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്.
സിറ്റിംഗ് എംഎല്‍എമാരുടെ മരണത്തെത്തുടര്‍ന്നാണ് അഞ്ച് സീറ്റുകളില്‍ ഉപതെരഞ്ഞെടുപ്പ് ആവശ്യമായി വന്നത്. രണ്ടിടത്ത് എംഎല്‍എമാര്‍ രാജിവച്ചതിനെ തുടര്‍ന്നാണ് ഉപതെരഞ്ഞെടുപ്പ് വേണ്ടി വന്നത്..
പ്രതികരിക്കാൻ ഇവിടെ എഴുതുക: