കോട്ടയം: ജീവിച്ചിരുന്ന കാലത്ത് ഉമ്മന്‍ചാണ്ടിയെ അതിക്രൂരമായി വേട്ടയാടിയവരുടെ മുഖത്തേറ്റ അടിയാണ് ചാണ്ടി ഉമ്മന്റെ വിജയമെന്ന് അച്ചു ഉമ്മന്‍ പറഞ്ഞു.
പുതുപ്പള്ളിയില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ചാണ്ടി ഉമ്മന്‍ വിജയമുറപ്പിച്ചതിന് പിന്നാലെ പ്രതികരിക്കുകയായിരുന്നു ഉമ്മന്‍ചാണ്ടിയുടെ മകള്‍. 53 കൊല്ലം ഉമ്മന്‍ചാണ്ടി എന്ത് ചെയ്തുവെന്ന ചോദ്യം ചോദിച്ചവര്‍ക്കുളള മറുപടിയാണ് ഈ വിജയം.
ഉമ്മന്‍ചാണ്ടി പിന്നില്‍ നിന്നും നയിച്ച തെരഞ്ഞെടുപ്പാണിത്. ഉമ്മന്‍ചാണ്ടി ഇവിടെ ചെയ്യതതെല്ലാം മതിയെന്ന മറുപടിയാണ് ജനം നല്‍കിയത്. 53 കൊല്ലം ഉമ്മന്‍ചാണ്ടി ഉള്ളം കയ്യില്‍ വെച്ച് നോക്കിയ പുതുപ്പള്ളി ഇനി ചാണ്ടിയുടെ കയ്യില്‍ ഭദ്രമാണെന്നും അച്ചു ഉമ്മന്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: