കോട്ടയം: പുതുപ്പള്ളിയില്‍ ഉപതെരഞ്ഞെടുപ്പുഫലത്തോടനുബന്ധിച്ചുള്ള വോട്ടെണ്ണല്‍ രണ്ടാം റൗണ്ടില്‍ എത്തുമ്പോഴും ചാണ്ടി ഉമ്മന്‍ മികച്ച മുന്നേറ്റമാണ് കാഴ്ചവയ്ക്കുന്നത്. ഇന്നു രാവിലെ എട്ടുമണിക്ക് കോട്ടയം ബസേലിയസ് കോളജിലാണ് വോട്ടെണ്ണല്‍ ആരംഭിച്ചത്.
രണ്ടാം റൗണ്ട് പിന്നിടുമ്പോള്‍ ചാണ്ടി ഉമ്മന്റെ ലീഡു നിര 5000 പിന്നിട്ടു. ഇരുപതു മേശകളിലായാണ് വോട്ടെണ്ണല്‍ നടക്കുന്നത്. 14 മേശകളില്‍ വോട്ടിങ് യന്ത്രത്തിലെ വോട്ടുകളും അഞ്ചു മേശകളില്‍ തപാല്‍ വോട്ടുകളും ഒരു മേശയില്‍ സര്‍വീസ് വോട്ടര്‍മാര്‍ക്കുള്ള ഇടിപിബിഎസ് വോട്ടുകളും എണ്ണി കഴിഞ്ഞു. തപാല്‍ വോട്ടുകളും സര്‍വീസ് വോട്ടുകളുമാണ് ആദ്യം എണ്ണികഴിഞ്ഞത്.
ഇടിപിബിഎസ് വോട്ടുകളിലെ ക്യൂ ആര് കോഡ് സ്കാന്‍ ചെയ്ത് കൗണ്ടിങ് ഉദ്യോഗസ്ഥര്‍ക്കു നല്കിയ ശേഷമാണ് വോട്ടെണ്ണല്‍ ആരംഭിച്ചത്. 182 ബൂത്തുകളാണ് പുതുപ്പള്ളി മണ്ഡലത്തിലുള്ളത്. 14 മേശകളിലായി 13 റൗണ്ടുകളായാണ് ഇലക്ട്രോണിക് വോട്ടിങ് യന്ത്രത്തിലെ വോട്ടെണ്ണല്‍. അഞ്ചിനായിരുന്നു വോട്ടെടുപ്പ്. 72.86 ശതമാനമായിരുന്നു പോളിങ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: