കിളിമാനൂർ : ഓണാഘോഷവുമായി ബന്ധപെട്ട് തിരുവനന്തപുരത്ത് കഴിഞ്ഞ ദിവസം നടന്ന ഘോഷയാത്രയിൽ നിശ്ചല ദൃശ്യം അവതരിപ്പിച്ച് ഇത്തവണയും കിളിമാനൂർക്കാരൻ തന്നെ കപ്പടിച്ചു.
അനിൽ ആട്ട്സ് കിളിമാനൂർ അണിയിച്ചൊരുക്കിയ നിശ്ചല ദൃശ്യങ്ങൾക്കാണ് തുടർച്ചയായി മൂന്നാം തവണയും സമ്മാനം ലഭിച്ചത്. കിളിമാനൂർ കുട്ടിശങ്കരൻ എന്ന ആന ,ദിനോസർ എന്നിവയ്ക്ക് പുറമെ അപ്പൂപ്പൻ അമ്മൂമ്മ ,കുട്ടൂസൻ ഡാങ്കിനി തുടങ്ങി 8 രൂപങ്ങളുടെ നിശ്ചല ദൃശ്യങ്ങളാണ് അനിലും സംഘവും അവതരിപ്പിച്ചാണ് വിജയിച്ചത്.
സംസ്ഥാനത്തിന് പുറത്തും വിവിധ സ്ഥലങ്ങളിൽ അനിൽ ആട്ട്സ് വിവിധ നിശ്ചല ദൃശ്യങ്ങളുമായി സഞ്ചരിച്ചിട്ടുണ്ട് .കഴിഞ്ഞ 8 വർഷമായി അനിലും സംഘവും വിവിധ നിശ്ചല ദൃശ്യങ്ങൾ അവതരിപ്പിച്ച് ഈ രംഗത്ത് നിൽക്കുന്നു.
കിളിമാനൂർ വണ്ടന്നൂർ കാരുണ്യത്തിൽ താമസക്കാരനായ അനിൽ കുമാറി (44)ന് യാദൃശ്ചികമായി തോന്നിയതിൽ നിന്നും സൃഷിച്ചെടുത്തതായിരുന്നു കൂറ്റൻ പാവകൾ .ആദ്യം കുട്ടൂസനെയും ഡാങ്കിനിയെയും അവതരിപ്പിച്ചപ്പോൾ ലഭിച്ച സ്വീകാര്യതയിൽ നിന്നാണ് കിളിമാനൂർ കുട്ടിശങ്കരനും മറ്റ് പാവകളും രൂപമെടുത്തത്. വിവിധ ടി വി പരിപാടികളിലും കിളിമാനൂർ കുട്ടിശങ്കരനുമായി ആനിലെത്തിയിട്ടുണ്ട്. 30 ലധികം പേർക്ക് അന്നത്തിനുള്ള ഉപാധികൂടിയാണ് ഈ നിശ്ചല ദൃശ്യങ്ങൾ .
പ്രതികരിക്കാൻ ഇവിടെ എഴുതുക: