ന്യൂദല്‍ഹി: ലോകം കാത്തിരിക്കുന്ന ആപ്പിളിന്റെ ഏറ്റവും പുതിയ ഐഫോണ്‍ 15 ‘മെയ് ഡ് ഇന്‍ ഇന്ത്യ’ ലേബലില്‍ പുറത്തിറങ്ങുന്നത് കാത്തിരിക്കുകയാണ് ലോകമെന്ന് രാജീവ് ചന്ദ്രശേഖര്‍. മെയ് ഡ് ഇന്‍ ഇന്ത്യ ആപ്പിള്‍ ഐ ഫോണ്‍ 15 സപ്തംബറില്‍ പുറത്തിറങ്ങും.
ഇതിന് പിന്നില്‍ മോദിയുടെ കാഴ്ചപ്പാടാണ്. മോദി കൊണ്ടുന്ന ഉല്പാദന ബന്ധിത സൗജന്യ (പിഎല്‍ ഐ) പദ്ധതിയാണ് ഇത് സാധ്യമാക്കിയത്. ആഗോള ഫാക്ടറികളില്‍ നിന്നും ആപ്പിളിന്റെ ഏറ്റവും പുതിയ മോഡലായ ഐ ഫോണ്‍ 15 പുറത്തിറങ്ങുന്നതോടൊപ്പം മെയ് ഡ് ഇന്‍ ഇന്ത്യ ഐ ഫോണ്‍ 15ഉം പുറത്തിറങ്ങും. – രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.
ഇന്ത്യന്‍ ഉല്പാദന രംഗത്ത് പുതിയൊരു നാഴികക്കല്ല് സൃഷ്ടിച്ചതിന് ആപ്പിളിന്റെയും ഫോക്സ് കോണിന്റെയും ടീമുകള്‍ക്ക് നന്ദിയുണ്ടെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. ഞങ്ങള്‍ ലോകത്തിന് വേണ്ടി മെയ്ക്ക് ഇന്‍ ഇന്ത്യ നടത്തുന്നതോടൊപ്പം കേന്ദ്ര ഇലക്ട്രോണിക്സ് -ഐടി വകുപ്പ് നിങ്ങളോട് തോള് ചേര്‍ന്ന് നില്‍ക്കുമെന്നും രാജീവ് ചന്ദ്രശേഖര്‍ സമൂഹമാധ്യമത്തില്‍ കുറിച്ചു.
ഇന്ത്യയില്‍ തമിഴ്നാട്ടിലെ ശ്രീപെരുമ്പതൂരിലെ തായ് വാന്‍ കമ്പനിയായ ഫോക്സ് കോണിന്റെ ഫാക്ടറിയിലാണ് ആപ്പിളിന്റെ ഐ ഫോണ്‍ 15 നിര്‍മ്മിക്കുന്നത്. ഇപ്പോള്‍ ആകെ ഐ ഫോണിന്റെ ഏഴ് ശതമാനം ഇന്ത്യയിലാണ് ആപ്പിള്‍ ഉല്പാദിപ്പിക്കുന്നത്.
ഇന്ത്യയെ ഒരു ഉല്‍പ്പന്നനിര്‍മ്മാണ രാഷ്ട്രമാക്കി മാറ്റാന്‍ ഇന്ത്യയില്‍ ഫാക്ടറി സ്ഥാപിച്ച് കൂടിയ അളവില്‍ ഉല്പാദനം നടത്തുന്ന കമ്പനികള്‍ക്ക് വലിയ സാമ്പത്തിക ഉത്തേജകപാക്കേജ് അനുവദിക്കുന്ന മോദിയുടെ പദ്ധതിയാണ് പിഎല്‍ഐ പദ്ധതി (PLI scheme). ഇതിന്റെ ഭാഗമായി ഒട്ടേറെ ആഗോള ബ്രാന്റുകള്‍ ഇന്ത്യയില്‍ നിര്‍മ്മാണ ഫാക്ടറികള്‍ തുറന്നു. 2047ല്‍ അഞ്ച് ട്രില്ല്യണ്‍ ഡോളര്‍ സമ്പദ് ഘടനയാക്കി ഇന്ത്യയെ മാറ്റാന്‍ ഉല്പന്ന നിര്‍മ്മാണ മേഖലയിലേക്ക് തിരിഞ്ഞാലേ സാധിക്കൂ എന്ന മോദിയുടെ കാഴ്ചപ്പാടാണ് പുതിയ പരീക്ഷണങ്ങളിലേക്ക് ഇന്ത്യ തിരിയാന്‍ കാരണമായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: