ലക്നൗ: അയോധ്യാ രാമജന്മഭൂമിയിലെ രാംലല്ല വിഗ്രഹപ്രതിഷ്ഠാ മഹോത്സവത്തില്‍ ലോകത്തിലെ 160 രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ പങ്കെടുക്കാന്‍ എത്തും. ലോകമെമ്പാടുമുള്ള രാമഭക്തര്‍ കാത്തിരിക്കുന്ന മുഹൂര്‍ത്തത്തില്‍ അഞ്ച് ലക്ഷത്തിലേറെ പേരും പങ്കെടുക്കുമെന്നാണ് സംഘാടകര്‍ പ്രതീക്ഷിക്കുന്നത്.
മതനേതാക്കളെ കൂടാതെ 160 രാജ്യങ്ങളിലെ പ്രത്യേക അതിഥികള്‍ക്കും ക്ഷണക്കത്തുക്കള് അയക്കും. പരിപാടിയുടെ നടത്തിപ്പ് വലിയ വെല്ലുവിളിയാണെന്നും, പങ്കാളികളായി വിഎച്ച്പി നേതാക്കള്‍ അടക്കമുള്ളവര്‍ രംഗത്തുണ്ടെന്നും പ്രാണ്‍ പ്രതിഷ്ഠാ മഹോത്സവ് മാനേജ്മെന്റ് സ്കീമിലെ അംഗങ്ങള്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: