ന്യൂദല്‍ഹി: തമിഴ്നാട് മന്ത്രി ഉദയനിധി സ്റ്റാലിന്റെ സനാതന ധര്മ്മത്തിന് എതിരായ പരാമര്‍ശം വളര്‍ത്തു ദോഷത്തിന്റെ ഭാഗമെന്ന് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍. ജീവിതത്തില്‍ ഒരു ദിവസത്തെ ജോലി പോലും സത്യസന്ധമായി ചെയ്തിട്ടില്ലാത്തതിന്റെ ഉദാഹരണം കൂടിയാണ്. മാധ്യമകളോട് പ്രതികരിക്കുകയായിരുന്നു അദേഹം.
സനാതന ധര്‍മ്മത്തെയും ഹിന്ദുമതത്തെയും അദേഹം വിമര്‍ശിക്കുന്നത് ഒരു കൂസലും കൂടാതെയാണ്. ഇതിനു കാരണം തന്റെ പണവും സമ്പത്തും കുടുംബാധിപത്യ രാഷ്ട്രീയവും സംരക്ഷിക്കുമെന്ന തോന്നല്‍ കാരണമാണ്. ഇതാണ് തമിഴ്നാട്ടിലേതുള്‍പ്പെടെ രാജ്യത്തെ ജനങ്ങളെ അപമാനിക്കുന്ന അവസ്ഥയിലേക്ക് അദേഹത്തെ എത്തിച്ചതെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് ഒരു പൊതുപരിപാടിയിലാണ് സനാതന ധര്‍മ്മത്തെ പകര്‍ച്ചവ്യാധിയോട് തമിഴ്നാട് മന്ത്രി ഉദയനിധി സ്റ്റാലിന് ഉപമിച്ചത്. അതിനെ ഉന്മൂലനം ചെയ്യണമെന്നും പറഞ്ഞു. ഇതിനെയാണ് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍ വിമര്‍ശിച്ചത്. കോടിക്കണക്കിന് ഇന്ത്യക്കാരുടെ വിശ്വാസത്തെയാണ് ഇത്തരത്തിലുള്ള രാഷ്ട്രീയക്കാര്‍ വൃണപ്പെടുത്തുന്നത്.
#WATCH | Delhi: On Tamil Nadu Minister Udhayanidhi Stalin's 'Sanatana Dharma should be eradicated' remark, Union Minister Rajeev Chandrasekhar says, "…He is commenting on 'Sanatana Dharma', Hinduism without any worry of any response. Because he believes that his money, wealth… pic.twitter.com/pH0DARjz4S
— ANI (@ANI) September 3, 2023
നരേന്ദ്രമോദി പ്രധാനമന്ത്രിയാകുന്നതിന് മുമ്പ് 65 വര്‍ഷം നമ്മുടെ രാജ്യം കുടുംബാധിപത്യ രാഷ്ട്രീയം വച്ചുപുലര്‍ത്തുന്നവരുടെ ചൂഷണത്തിലായിരുന്നു. ജനങ്ങളെ ശ്രദ്ധിക്കാത്ത, സ്വയം മുതലെടുക്കുകയും സമ്പന്നരാക്കുകയും ചെയ്ത കുടുംബാധിപത്യ രാഷ്ട്രീയകാരെ് തുടച്ചുനീക്കേണ്ടത് നമ്മുടെ ദേശീയ ദൗത്യമായി കാണണമെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: