സലാല: ഒമാനിലെ സലാലയില്‍ നടന്ന പുരുഷ ഹോക്കി 5 എസ് ഏഷ്യാ കപ്പില്‍ ഇന്ത്യക്ക് കിരീടം. പാകിസ്ഥാനെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ പരാജയപ്പെടുത്തുകയായിരുന്നു.
ഇതോടെ ഒമാനില്‍ 2024 നടക്കുന്ന എഫ്ഐഎച്ച് പുരുഷ ഹോക്കി5എസ് ലോകകപ്പിലേക്ക് ഇന്ത്യ യോഗ്യത നേടി. വിജയത്തെ തുടര്‍ന്ന് ഹോക്കി ഇന്ത്യ ഓരോ കളിക്കാരനും രണ്ട് ലക്ഷം രൂപ വീതം സമ്മാനവും പ്രഖ്യാപിച്ചു.
ടീമിന്റെ സ്റ്റാഫിന് ഒരു ലക്ഷം രൂപ വീതവും ലഭിക്കും. എഫ് ഐ എച്ച് പുരുഷ ഹോക്കി5 ലോകകപ്പ് ഒമാന്‍ 2024 ന് യോഗ്യത നേടിയതിനും സ്വര്‍ണ മെഡല്‍ നേടിയതിനും ടീമിനെ ഹോക്കി ഇന്ത്യ പ്രസിഡന്റ് ദിലീപ് ടിര്‍ക്കി അഭിനന്ദിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: