മുംബൈ: ഉത്സവസീസണിലേക്ക് നീങ്ങുന്നതിനിടെ ഇന്ത്യയില്‍ വാഹനവില്പനയില് വന്‍ കുതിപ്പ്. പാസഞ്ചര്‍ വാഹനങ്ങളുടെയും വാണിജ്യ വാഹനങ്ങളുടെയും വില്പനയില് വന്‍കുതിപ്പാണ് രേഖപ്പെടുത്തിയത്.
ആഗസ്തിലെ വാഹനവില്പനകണക്കെടുപ്പില് മാരുതി സുസുക്കിയും മഹീന്ദ്ര ആന്റ് മഹീന്ദ്രയും യഥാക്രമം 16.4 ശതമാനവും 26 ശതമാനവും വളര്‍ച്ച രേഖപ്പെടുത്തി. 2022-23ലെ ആഗസ്ത് മാസത്തെ വില്പനയുമായി തട്ടിച്ചുനോക്കുമ്പോഴാണ് ഈ കുതിപ്പ്.
മഹീന്ദ്രയുടെ കുതിപ്പ് പുതിയ എസ് യുവികളുടെ വില്പനയില് ഉണ്ടായ കുതിപ്പാണ്. ആഗസ്തില്‍ മാത്രം മഹീന്ദ്ര 70350 വാഹനങ്ങള്‍ വിറ്റഴിച്ചു. യൂട്ടിലിറ്റി വാഹന മേഖലയിലും മഹീന്ദ്ര ആഗസ്തില്‍ കയറ്റുമതി ഉള്‍പ്പെടെ 37,720 വാഹനങ്ങള്‍ വിറ്റു. വാണിജ്യ വാഹനങ്ങള്‍ ഇന്ത്യയില്‍ മാത്രമായി 23613 യൂണിറ്റുകള്‍ വിറ്റു.
ടാറ്റ മോട്ടോഴ്സിന്റെ പാസഞ്ചര്‍ വാഹനങ്ങളുടെ വില്പനയില് പക്ഷെ 3.5 ശതമാനം ഇടിവ് രേഖപ്പെടുത്തി. 2022 ആഗസ്തില്‍ 78843 വാഹനങ്ങള്‍ വിറ്റപ്പോള്‍ 2023 ആഗസ്തില്‍ 78010 വാഹനങ്ങള്‍ മാത്രമാണ് വിറ്റഴിക്കാന്‍ കഴിഞ്ഞത്.
ടിവിഎസ് കമ്പനിയുടെ വാഹനവില്പനയില് ആഗസ്ത് മാസത്തില്‍ നാല് ശതമാനം വളര്‍ച്ചയുണ്ടായി. 345848 യൂണിറ്റുകള്‍ വിറ്റു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: