കാന്‍ഡി: ഏഷ്യാ കപ്പില്‍ വാശിയേറിയ ഇന്ത്യാ-പാക് മത്സരം ഇടയ്ക്ക് വെച്ച് മഴ മൂലം റദ്ദാക്കി. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 267 റണ്‍സ് വിജയലക്ഷ്യം ഉയര്‍ത്തിയെങ്കിലും പാക് ഇന്നിംഗ്സ് തുടങ്ങുന്നതിന് മുന്നോടിയായി മഴ എത്തി. ഇടക്ക് മഴ നിന്നെങ്കിലും വീണ്ടും ശക്തമായി മഴ പെയ്തതോടെ പാക് ഇന്നിംഗ്സ് തുടങ്ങാനാവാതെ മത്സരം ഉപേക്ഷിക്കുകയായിരുന്നു. ഇരു ടീമുകളും പോയന്റ് പങ്കുവെച്ചു.
. നാല് വര്‍ഷത്തിന് ശേഷമാണ് ഇന്ത്യയും പാകിസ്ഥാനും ഏകദിനത്തില്‍ ഏറ്റുമുട്ടുന്നത്.
ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 48.5 ഓവറില്‍ 266 റണ്‍സിന് ഓള് ഔട്ടായി.4 വിക്കറ്റ് നഷ്ടത്തിൽ 64 റൺസെന്ന നിലയിൽ പതറിപ്പോയ ഇന്ത്യയെ രക്ഷിച്ചത് കിഷൻെറയും ഹാർദിക് പാണ്ഡ്യയുടെയും ഇന്നിങ്സുകളാണ്.കിഷനും ഹാർദിക് പാണ്ഡ്യ നേടിയ അർധശതകങ്ങളുടെ കരുത്തിൽ ഇന്ത്യ 10 വിക്കറ്റ് നഷ്ടത്തിൽ 266 റൺസെടുത്തു. കിഷൻ 81 പന്തിൽ നിന്ന് 82 റൺസും പാണ്ഡ്യ 90 പന്തിൽ നിന്ന് 87 റൺസുമാണ് നേടിയത്. മുൻനിര ബാറ്റർമാർ തകർന്നപ്പോൾ ഇവരുടെ കൂട്ടുകെട്ടിലാണ് ഇന്ത്യൻ ഇന്നിങ്സ് മുന്നേട്ട് പോയത്.
അഞ്ചാം വിക്കറ്റ് കൂട്ടുകെട്ടിലൂടെ 18 വർഷം പഴക്കമുള്ള റെക്കോഡ് തകർത്തിരിക്കുകയാണ് കിഷൻ – പാണ്ഡ്യ സഖ്യം. 138 റൺസ് കൂട്ടുകെട്ടാണ് ഇരുവരും ചേർന്ന് പടുത്തുയർത്തിയത്.
പാകിസ്താനെതിരെ നേരത്തെ ഇന്ത്യയുടെ ഏറ്റവും വലിയ അഞ്ചാം വിക്കറ്റ് കൂട്ടുകെട്ട് സ്ഥാപിച്ചത് രാഹുൽ ദ്രാവിഡ് – മുഹമ്മദ് കൈഫ് സഖ്യമായിരുന്നു. 2005ൽ നാഗ്പൂരിൽ നടന്ന ഏകദിനത്തിൽ ഇരുവരും ചേർന്ന് 135 റൺസാണ് നേടിയിരുന്നത് മുൻ നായകൻ എംഎസ് ധോണിയുടെ റെക്കോഡ് ഇഷാൻ കിഷൻ മറികടന്നു. ഏഷ്യാ കപ്പിൽ പാകിസ്താനെതിരെ ഇന്ത്യൻ വിക്കറ്റ് കീപ്പറുടെ ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോറെന്ന നേട്ടമാണ് കിഷന് സ്വന്തമായത്. 2008ൽ ധോണി നേടിയ 78 റൺസായിരുന്നു നേരത്തെയുള്ള റെക്കോഡ്.
. 16 റണ്‍സെടുത്ത ജസ്പ്രീത് ബുമ്രയായിരുന്നു ഇന്ത്യയുടെ മൂന്നാമത്തെ ടോപ് സ്കോറര്‍.
പാക്കിസ്ഥാന് വേണ്ടി ഷഹീന് അഫ്രീദി നാലും ഹാരിസ് റൗഫും നസീം ഷായും മൂന്ന് വിക്കറ്റ് വീതവുമെടുത്തിരുന്നു.
പാകിസ്താന് ബാറ്റ് ചെയ്യാൻ സാധിച്ചില്ല. പാകിസ്താൻ ഇന്നിങ്സ് ആരംഭിക്കാനിരിക്കെയാണ് മഴ കളി മുടക്കിയത്.മത്സരം ഉപേക്ഷിച്ചതോടെ ഇന്ത്യക്കും പാകിസ്താനും ഓരോ പോയൻറ് വീതം ലഭിച്ചു. ഇതോടെ നേപ്പാളിനെതിരായ ആദ്യമത്സരം വിജയിച്ച പാകിസ്താൻ സൂപ്പർ ഫോറിലെത്തി. നേപ്പാളിനെതിരെ വിജയിച്ചാൽ ഇന്ത്യക്കും സൂപ്പർ ഫോറിലെത്താം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: