ന്യൂദല്‍ഹി: ആദിത്യ എല്‍ 1ന്റെ വിക്ഷേപണ വിജയത്തില്‍ ഐഎസ്ആര്‍ഒ ശാസ്ത്രജ്ഞരെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദിച്ചു. ചന്ദ്രയാന്‍ 3ന്റെ വിജയ ശേഷം ഇന്ത്യ ബഹിരാകാശ യാത്ര തുടരുകയാണ്. ശാസ്ത്രജ്ഞര്‍ക്കും എന്‍ജിനീയര്‍മാര്‍ക്കും അഭിനന്ദനം. മനുഷ്യരാശിയുടെ ക്ഷേമത്തിന് പ്രപഞ്ചത്തെ കൂടുതല്‍ അറിയാനുള്ള നമ്മുടെ നിരന്തമായ ശാസ്ത്രീയ ശ്രമങ്ങള്‍ തുടരും, മോദി എക്സില്‍ കുറിച്ചു.
ശാസ്ത്രജ്ഞരെ ആഭ്യന്തര മന്ത്രി അമിത് ഷായും കേന്ദ്ര മന്ത്രി ജിതേന്ദ്ര സിങ്ങും ഐഎസ്ആര്‍ഒ ചെയര്മാന് എസ്. സോമനാഥും അഭിനന്ദിച്ചു.
ഐഎസ്ആര്‍ഒയുടെ തൊപ്പിയിലെ പുതിയ തൂവലാണിതെന്ന് വിദേശകാര്യ മന്ത്രി ഡോ. എസ്. ജയശങ്കര്‍ എക്സില്‍ എഴുതി. കോണ്‍ഗ്രസും ഐഎസ്ആര്‍ഒയെ അഭിനന്ദിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: