ന്യൂദല്‍ഹി: തമിഴ്നാട്ടില്‍ നിന്നുള്ള 28 അടി ഉയരമുള്ള നൃത്തം ചെയ്യുന്ന നടരാജ വെങ്കലപ്രതിമ ജി20 ഉച്ചകോടി നടക്കുന്ന ദല്‍ഹിയിലെ വേദിയെ അലങ്കരിയ്ക്കും. ജി20 ഉച്ചകോടിയുടെ പ്രധാന വേദിയായ ഭാരതമണ്ഡപത്തെയാണ് ഈ നടരാജപ്രതിമ അലങ്കരിയ്ക്കുക.
തമിഴ്നാട്ടിലെ പ്രമുഖ ശില്പി ദേവസേനാപതി സ്തപതിയുടെ മക്കളാണ് ഈ പ്രതിമ നിര്‍മ്മിച്ചത്. എട്ട് ലോഹങ്ങള്‍ ഉള്‍പ്പെട്ട, 19 ടണ്‍ ഭാരമുള്ള ഈ പ്രതിമ ലോകത്തിലെ തന്നെ ഏറ്റവും ഉയരം കൂടിയ വെങ്കല പ്രതിമയാണ്.
വെങ്കലപ്രതിമയ്ക്ക് പേരുകേട്ട തഞ്ചാവൂരിലെ സ്വാമിമലൈയില്‍ നിന്നാണ് ഈ പ്രതിമ റോഡ് മാര്‍ഗ്ഗം ന്യൂദല്‍ഹിയില്‍ എത്തിച്ചത്. സെപ്തംബര്‍ 9,10 തീയതികളിലാണ് ദല്‍ഹിയില്‍ ജി20 ഉച്ചകോടി നടക്കുന്നത്. അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന് ഉള്‍പ്പെടെയുള്ള ലോകനേതാക്കള്‍ പങ്കെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: