ശ്രീഹരിക്കോട്ട: സൂര്യനെ കുറിച്ച് പഠിക്കാനുളള രാജ്യത്തിന്റെ ആദ്യ ദൗത്യം ആദിത്യ എല്‍ 1 വിജയകരമായി വിക്ഷേപിച്ചു. രാവിലെ 11.50ന് സതീഷ് ധവാന് വിക്ഷേപണ കേന്ദ്രത്തില്‍ നിന്ന് ബഹിരാകാശ പേടകം വഹിച്ച് കൊണ്ട് പി എസ് എല്‍ വി ഇ 57 റോക്കറ്റ് കുതിച്ചുയര്‍ന്നു.
ആദിത്യ എല്‍1 ഭൂമിയില്‍ നിന്ന് ഏകദേശം 15 ലക്ഷം കിലോമീറ്റര്‍ അകലെയുള്ള സണ്‍ എര്‍ത്ത് സിസ്റ്റത്തിന്റെ ലാഗ്രാഞ്ച് പോയിന്റ് എല്‍ 1 ന് ചുറ്റുമുള്ള ഒരു ഭ്രമണപഥത്തില്‍ സ്ഥാപിക്കും. ഏഴ് പേ ലോഡുകളാണ് ഉപഗ്രഹത്തിലുളളത്.
നാലു മാസത്തിനുള്ളില്‍ ആദിത്യ എല്‍1 ലഗ്രാഞ്ച് 1 പോയിന്റിലെത്തും. സൗര വാതങ്ങള്‍, സൗര അന്തരീക്ഷം എന്നിവയെ കുറിച്ച് പഠനം നടത്തും.
ഇതോടെ സൗര നിരീക്ഷണ ദൗത്യങ്ങള്‍ ആരംഭിച്ച നാസ, യൂറോപ്യന്‍ ബഹിരാകാശ ഏജന്‍സി, ജപ്പാന് എയ്റോസ്പേസ് എക്സ്പ്ലോറേഷന്‍ ഏജന്‍സി, ചൈനീസ് അക്കാദമി ഓഫ് സയന്‍സസ് എന്നിവയ്ക്കൊപ്പം ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ സ്ഥാപനവും എത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: