ചെന്നൈ: കേന്ദ്രസര്‍ക്കാര്‍ ഒന്നും ചെയ്തിട്ടില്ലെന്ന വിമര്‍ശനം ഉയര്‍ത്തിയ മുഖ്യമന്ത്രി സ്റ്റാലിന് മുന്പില് മോദി സംസ്ഥാനത്തിന് നല്കിയ സഹായങ്ങള്‍ അക്കമിട്ട് നിരത്തുന്ന ധവളപത്രം പുറത്തിറക്കി ബിജെപി സംസ്ഥാന പ്രസിഡന്റ് അണ്ണാമലൈ. നുണയും ചതിയുമാണ് ഡിഎംകെയുടെ മുഖമുദ്രയെന്നും അതില്‍ മിടുക്കനാവാനാണ് മുഖ്യമന്ത്രി സ്റ്റാലിന് ശ്രമിക്കുന്നതെന്നും അണ്ണാമലൈ ആരോപിച്ചു.
കഴിഞ്ഞ ഒമ്പത് വര്‍ഷത്തെ നരേന്ദ്രമോദി അവര്‍കളുടെ നേതൃത്വം മൂലം തമിഴ്നാടിന് 10.76 ലക്ഷം കോടി രൂപ ലഭിച്ചുവെന്ന് അണ്ണാമലൈ പറഞ്ഞു. കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യുപിഎ ഭരിച്ചപ്പോള്‍ എന്താണ് തമിഴ്നാടിന് നല്‍കിയതെന്ന് പറയണമെന്നും അണ്ണാമലൈ ചോദിച്ചു.
കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യുപിഎ ഭരണകാലത്ത് ആകെ തമിഴ്നാടിന് ലഭിച്ചത് അഴിമതിമൂലമുള്ള അപമാനം മാത്രമാണ് (അന്ന് കേന്ദ്രമന്ത്രി എ. രാജ ചെയ്ത ടെലികോം അഴിമതി). – അണ്ണാമലൈ ഓര്‍മ്മിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: