ന്യൂദല്‍ഹി: കുട്ടികള്‍ക്കൊപ്പം രക്ഷാബന്ധന് ആഘോഷിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ലോക് കല്യാണ്‍ മാര്‍ഗിലെ ഔദ്യോഗിക വസതിയിലായിരുന്നു ഇന്നലെ ആഘോഷം.
രാഖി ബന്ധിച്ചും മധുരം നല്‍കിയും കുട്ടികള്‍ പ്രധാനമന്ത്രിക്കൊപ്പം കൂടി. വിവിധ വിഷയങ്ങളില്‍ പ്രധാനമന്ത്രി കുട്ടികളുമായി സംവദിച്ചു. ചന്ദ്രയാന്‍ മൂന്നിന്റെ വിജയം, വരാനിരിക്കുന്ന ആദിത്യ എല്‍-1 ദൗത്യം എന്നിവയില്‍ കുട്ടികള്‍ ആവേശം പ്രകടിപ്പിച്ചു. ആശയവിനിമയത്തിനിടെ കുട്ടികള്‍ കവിതകള്‍ ചൊല്ലി, പാട്ടുകള്‍ പാടി.
ജനക്ഷേമപദ്ധതികളുള്പ്പെടെ പൊതുജനങ്ങളുടെ പ്രയോജനത്തിനായുള്ള സര്‍ക്കാര്‍ പദ്ധതികള്‍ ഉള്‍പ്പെടെ വിവിധ വിഷയങ്ങളില്‍ കവിതകള്‍ എഴുതാന്‍ കുട്ടികളെ പ്രധാനമന്ത്രി പ്രോത്സാഹിപ്പിച്ചു. സ്വയംപര്യാപ്തതയുടെ പ്രാധാന്യം വിശദീകരിച്ച പ്രധാനമന്ത്രി, ഇന്ത്യയില്‍ നിര്‍മ്മിച്ച ഉല്‍പ്പന്നങ്ങള്‍ ഉപയോഗിക്കാനും കുട്ടികളെ ഉപദേശിച്ചു.
വിവിധ വിദ്യാലയങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍, അധ്യാപകര്‍, സന്നദ്ധ സംഘടനാ പ്രതിനിധികള്‍, വൃന്ദാവനത്തില്‍ നിന്നുള്ള വിധവകള്‍, മറ്റ് വ്യക്തികള്‍ എന്നിവരും പങ്കെടുത്തു.
രക്ഷാബന്ധന് മഹോത്സവത്തിന്റെ ഭാഗമായി ന്യൂദല്‍ഹിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കൈയില്‍ രാഖി ബന്ധിച്ച കുട്ടികളിലൊരാള്‍ ആലിംഗനം ചെയ്ത് മുത്തം നല്കുന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക: