ദുബായ്: മോദിയുടെ യുഎഇ ഭരണാധികാരിയുമായുള്ള സൗഹൃദം ഇരുരാജ്യങ്ങളും തമ്മിലുള്ള ബിസിനസ് കുതിപ്പിന് കാരണമാവുന്നു. ദുബായ് സർക്കാരിന്റെ ഉടമസ്ഥതയിലുള്ള ഡിപി വേൾഡ് പുതിയ കണ്ടെയ്നര്‍ ടെര്‍മിനല്‍ ഇന്ത്യയില്‍ സ്ഥാപിക്കാന്‍ 4200 കോടി മുടക്കും.
ഇന്ത്യയിലെ ഗുജറാത്ത് സംസ്ഥാനത്തെ കാണ്ട്ല തുറമുഖത്താണ് ഡിപി വേള്‍ഡ് പുതിയ കണ്ടെയ്നർ ടെർമിനൽ നിർമ്മിക്കുക. അതായത് 4200 കോടിയിലേറെ രൂപയുടെ നിക്ഷപമാണ് ദുബായില്‍ നിന്ന് വരുന്നതെന്ന് സാരം.
” വടക്കൻ, പടിഞ്ഞാറൻ, മധ്യ ഇന്ത്യയെ ആഗോള വിപണികളുമായി ബന്ധിപ്പിക്കുക വഴി പുതിയ വ്യാപാര അവസരങ്ങള്‍ ഒരുക്കാന്‍ ഈ കണ്ടെയ്നര്‍ ടെര്‍മിനലിന് കഴിയുമെന്ന് ഡിപി വേൾഡ് ചെയർമാന് സുൽത്താൻ അഹമ്മദ് ബിൻ സുലായം വ്യക്തമാക്കി. ഈ പുതിയ തുറമുഖ ടെര്‍മിനല്‍ 2027-ല്‍ പൂര്‍ത്തിയാകും. ഏകദേശം 8.19 ദശലക്ഷം ടിഇയു ചരക്ക് കൈകാര്യം ചെയ്യാനുള്ള ശേഷിയുണ്ടാകും. ഇന്ത്യയിലെ കണ്ടെയ്നർ ലോജിസ്റ്റിക്സ് ചെലവ് കുറയ്ക്കുമെന്ന് പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: