കൊച്ചി: പതിനായിരം പ്രസംഗത്തേക്കാള്‍ ജനങ്ങളെ സ്വാധീനിക്കാന്‍ ഒരു ചലച്ചിത്രത്തിന്
കഴിയുമെന്ന് പ്രഫ. എം.കെ. സാനു. മേപ്പടിയാന് സിനിമയിലൂടെ നവാഗത സംവിധായകനുള്ള ദേശീയ അവാര്‍ഡ് നേടിയ വിഷ്ണു മോഹന്‍ കൊച്ചി പൗരാവലി നല്കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംവിധായകന് രണ്‍ജി പണിക്കരും തിരക്കഥാകൃത്ത് എസ്.എന്‍. സ്വാമിയും ചേര്‍ന്ന് വിഷ്ണു മോഹന്‍ ഉപഹാരം സമ്മാനിച്ചു. എറണാകുളം ബിടിഎച്ചില്‍ നടന്ന ചടങ്ങില്‍ നിര്‍മാതാവ് ഹാരിസ് ദേശം, എം. മോഹനന്, പി. ശിവശങ്കര്‍, ടി. സതീശന് എന്നിവരും പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: